Categories: Kasargod

പള്ളോട്ട്‌ ഉപതിരഞ്ഞെടുപ്പ്‌; ബിജെപി വിജയപ്രതീക്ഷയില്‍

Published by

മാവുങ്കാല്‍: ജില്ല മുഴുവന്‍ ഉറ്റുനോക്കുന്ന അജാനൂറ്‍ പഞ്ചായത്തിലെ പള്ളോട്ട്‌ വാര്‍ഡ്‌ ഉപതെരെഞ്ഞെടുപ്പ്‌ നാളെ നടക്കും. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഏറെ വിജയ പ്രതീക്ഷയിലാണ്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി 124 വോട്ടിണ്റ്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പി.വി.ഉഷ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. ബിജെപിക്ക്‌ 466 വോട്ടും യുഡിഎഫിന്‌ 342 വോട്ടും ലഭിച്ചപ്പോള്‍ പഞ്ചായത്ത്‌ ഭരിച്ചിരുന്ന ഇടതുമുന്നണിക്ക്‌ 275 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. പി.വി.ഉഷ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന്‌ സ്ഥാനം രാജി വെച്ചതാണ്‌ ഉപതെരഞ്ഞെടുപ്പിന്‌ കാരണമായത്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിക്കപ്പെട്ട വാര്‍ഡാണ്‌ പള്ളോട്ട്‌. ഒരംഗത്തിണ്റ്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണം നിലനിര്‍ത്തുന്നത്‌. പഞ്ചായത്തില്‍ യുഡിഎഫിന്‌ 10ഉം(കോണ്‍ 3, ലീഗ്‌ 7) എല്‍ഡിഎഫിന്‌ 9ഉം ബിജെപിക്ക്‌ 4ഉം സീറ്റുകളാണുള്ളത്‌. കോണ്‍ഗ്രസ്സിന്‌ റിബല്‍ സ്ഥനാര്‍ത്ഥിയടക്കം രണ്ടുപേര്‍ മത്സരരംഗത്തുണ്ട്‌. കെ.സുജാത ഔദ്യോഗിക സഥാനാര്‍ത്ഥിയും മഹിളാ കോണ്‍ഗ്രസ്സ്‌ ബ്ളോക്ക്‌ കമ്മറ്റിഅംഗമായ കാഞ്ചന വല്ലി റിബല്‍ സ്ഥാനാര്‍ത്ഥിയുമാണ്‌. കുടുംബിനിയും സംഘ കുടുംബാംഗവുമായ സൗമ്യാ ബാലകൃഷ്ണനാണ്‌ ബിജെപി സ്ഥാനാര്‍ത്ഥി. മണ്ണടി സ്വദേശിനിയായ വി.ഉമാവതിയാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 1525 വോട്ടുകള്‍ ഉള്ള വാര്‍ഡില്‍ 212 പുതിയ വോട്ടര്‍മാരാണുള്ളത്‌. പുതിയ കണ്ടം ഗവ.യുപിസ്കൂളിലും രാംനഗര്‍ ഗവ. ഹൈസ്ക്കൂളിലുമാണ്‌ നാളെ പോളിംഗ്‌ നടക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts