Categories: Kasargod

കടലാക്രമണം രൂക്ഷം

Published by

കാഞ്ഞങ്ങാട്‌: ജില്ലയില്‍ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പുതിയ വളപ്പ്‌, അജാന്നൂറ്‍, ചിത്താരി തുടങ്ങി പല കടപ്പുറങ്ങളിലും നൂറുകണക്കിന്‌ തെങ്ങുകള്‍ കടപുഴകി വീണു. അജാനൂറ്‍ കടപ്പുറത്ത്‌ കടലാക്രമണം രൂക്ഷമായി. കഴിഞ്ഞ അര്‍ദ്ധരാത്രി തുടങ്ങിയ കടലാക്രണത്തില്‍ 15൦ മീറ്റര്‍ കര കടലെടുത്തു. നാല്‍പ്പതോളം തെങ്ങുകള്‍ കടപുഴകി. നൂറോളം വീടുകള്‍ അപകട ഭീഷണിയിലാണ്‌. വിവരമറിഞ്ഞ്‌ ഉന്നത പോലീസ്‌ – റവന്യൂ അധികൃതര്‍ സ്ഥലത്ത്‌ ക്യാമ്പുചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച കടലാക്രമണം തുടരുകയാണ്‌. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ്‌ അജാനൂറ്‍ കടപ്പുറത്ത്‌ കടലാക്രമണം രൂക്ഷമായത്‌. കഴിഞ്ഞ ആഴ്ച ഉണ്ടായ കടലാക്രമണത്തില്‍ കടല്‍ഭിത്തി തകര്‍ന്ന ഭാഗത്തുകൂടി കടല്‍ കയറുകയായിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന തെങ്ങുകളെല്ലാം കടപുഴകി. അജാനൂറ്‍ മത്സ്യബന്ധന തുറമുഖത്തേക്കുള്ള റോഡിണ്റ്റെ മുക്കാല്‍ഭാഗവും കടല്‍ വിഴുങ്ങി. അവശേഷിക്കുന്ന ഭാഗങ്ങളും ഉടന്‍ തകരുമെന്ന ഭീതിയിലാണ്‌ തീരദേശവാസികള്‍. ഉമാവതി, സാവിത്രി, കാര്‍ത്തിക, ബാലന്‍ എന്നിവരുടെ വീടുകള്‍ ഭീഷണിയിലാണ്‌. വിവരമറിഞ്ഞ്‌ നൂറുകണക്കിനു ആള്‍ക്കാര്‍ അജാനൂറ്‍ കടപ്പുറത്ത്‌ എത്തിയിരുന്നു. ചിത്താരി കടപ്പുറത്തും പുതിയ വളപ്പ്‌ കടപ്പുറത്തും കടലാക്രമണമുണ്ട്‌. മത്സ്യ തൊഴിലാളികള്‍ ഭയപ്പാടോടെയാണ്‌ ജീവിക്കുന്നത്‌. മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ സെക്രട്ടറി രാജേഷ്‌ പുതിയവളപ്പ്‌, അജാനൂറ്‍ കടപ്പുറം സന്ദര്‍ശിച്ച്‌ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts