Categories: Samskriti

സമയം അമൂല്യമാണ്‌

Published by

പണമൊരിക്കല്‍ നഷ്ടപ്പെട്ടാല്‍ വീണ്ടും നേടാം, ഒരു സുഹൃത്തു പോയാല്‍ വേറെ സുഹൃത്തിനെ നേടാം, ഭാര്യ മരിച്ചാല്‍ വീണ്ടും വേള്‍ക്കാം. എന്നാല്‍ പൊയ്പോയ സമയം വീണ്ടുകിട്ടില്ല.

ഈ മഹാപ്രപഞ്ചത്തില്‍ അനന്തകോടി ജീവജാലങ്ങളില്‍ മനുഷ്യനാണ്‌ ശ്രേഷ്ഠനും മാന്യനുമായ ജീവി. അവന്‍ വിശുദ്ധനാണ്‌. മനുഷ്യത്വത്തിന്റെ ഈ ഗുണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവ വീണ്ടെടുക്കുക അത്ര എളുപ്പമല്ല.

യുവതീയുവാക്കളേ, ലോകക്ഷേമം യുവജനങ്ങളുടെ സ്വഭാവശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ സ്വഭാവശുദ്ധികൊണ്ടുമാത്രമേ ഈ ലോകത്തിന്‌ മാതൃകാപരമായ ഒരു ഭാവിയുണ്ടാവൂ.

കഴിഞ്ഞുപോയ രാത്രി ഒരിക്കലും തിരിച്ചുവരില്ല. സമുദ്രത്തില്‍ ലയിച്ച യമുനാജലം തിരിച്ചുവരില്ല. തിന്നു ദഹിച്ച പഴം വീണ്ടെടുക്കാനാവില്ല. ഭാവിയില്‍ തനിയ്‌ക്കെന്താണ്‌ സംസാരിച്ചുവെച്ചിരിക്കുന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ലാതെ മനുഷ്യന്‍ തന്റെ ദിനങ്ങള്‍ ലക്ഷ്യബോധമില്ലാതെ പാഴാക്കുന്നു.

ജീവിതം ഒരു വലിയ ക്ലോക്കുപോലെയാണ്‌. അതിന്റെ മൂന്നു സൂചികള്‍, പോകുന്ന ദിവസങ്ങള്‍, മാസങ്ങള്‍, കൊല്ലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. സൂചിയുടെ ചലനത്തില്‍ മനുഷ്യന്‍ ആഹ്ലാദിക്കുന്നു; എന്നാല്‍ ഓരോ നിമിഷവും തന്റെ ജീവിതദൈര്‍ഘ്യത്തെ കുറച്ചുകൊണ്ടുവരുന്നത്‌ അവനറിയുന്നില്ല. അതുകൊണ്ട്‌ അവസാന മണിക്കൂര്‍ അടുക്കുന്നതിനുമുമ്പായി ഓരോരുവനും തന്റെ കര്‍ത്തവ്യമെന്തെന്നറിഞ്ഞ്‌ ശേഷിച്ചകാലം നല്ല നിലയില്‍ ചിലവഴിക്കാന്‍ യത്നിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by