Categories: Samskriti

മനോഹരമായ ഭൂമി

Published by

പ്രകൃതിയെ സ്വതന്ത്രമായി വിടുക. അപ്പോള്‍ ഈ ഭൂമിയില്‍ ജനിച്ച എല്ലാ ജീവരാശികള്‍ക്കും ജീവിക്കാനുള്ള വക ഇവിടെ ഉണ്ടാകുന്നത്‌ കാണാം. മനുഷ്യന്‍ എന്ന്‌ കൃഷി ചെയ്യാന്‍ തുടങ്ങിയോ അന്ന്‌ തുടങ്ങി ഇവിടെ പ്രശ്നങ്ങള്‍. കാരണം അവനവന്‍ കൃഷി ചെയ്യുന്നത്‌ അവനവന്റെ ശേഖരത്തില്‍ കൊണ്ടുപോയി വയ്‌ക്കാനാണല്ലോ.
പങ്കുവയ്‌ക്കാതെ വച്ചാല്‍ കുറേ പേര്‍ പട്ടിണി കിടക്കേണ്ടിവരുമല്ലോ. കാറ്റും വെളിച്ചവും ആകാശവും ഭൂമിയുമെല്ലാം ജീവരാശിയുടെ പൊതുസ്വത്താണ്‌. അവയെ വെട്ടിപ്പിടിച്ച്‌ തന്റേതാക്കി വയ്‌ക്കാന്‍ ആര്‍ക്കും അധികാരമില്ല. ഭൂമിയെ വെട്ടിപ്പിടിച്ച്‌ കയ്യടക്കിവയ്‌ക്കുന്നത്‌ ധര്‍മവിരുദ്ധമാണ്‌. പ്രകൃതിക്ഷോഭത്തിനുള്ള കാരണങ്ങളില്‍ ഇതിനും മുഖ്യസ്ഥാനമുണ്ട്‌. ഈ പ്രപഞ്ചത്തിലെ വിഭൂതികള്‍ എല്ലാവരും പങ്കിട്ടെടുത്ത്‌ സന്തോഷത്തോടെ ജീവിക്കുകയാണ്‌ വേണ്ടത്‌. മഴപെയ്യുന്നതും, കാറ്റടിക്കുന്നതും, സൂര്യനും ചന്ദ്രനും ഉദിക്കുന്നതും മനുഷ്യരാശിക്ക്‌ വേണ്ടിയാണ്‌. ഇത്‌ ഈശ്വരനിയോഗമാണ്‌. മനുഷ്യരൊഴിച്ചുള്ള ജീവരാശികള്‍ കൃഷി ചെയ്യുന്നില്ല, ആ ആശുപത്രികള്‍ പണിയുന്നില്ല, ഭൂമി വെട്ടിപ്പിടിച്ച്‌ കൈയടക്കിവയ്‌ക്കുന്നില്ല. എങ്കിലും പ്രകൃതിയില്‍ അവയെല്ലാം സന്തോഷത്തോടെ ജീവിക്കുന്നു. ജീവജാലങ്ങള്‍ക്ക്‌ അസുഖങ്ങള്‍ വരുമെന്ന്‌ കരുതി ഔഷധച്ചെടികളും പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു. അവന്റെ കാരുണ്യം എത്ര വലുത്‌, എത്ര അപാരം! അതിനെ തിരിച്ചറിയേണ്ടവരല്ലെ നമ്മള്‍? അല്ലാതെ പോയാല്‍ ഈ മനുഷ്യജന്മത്തിന്‌ എന്തുമഹിമയാണുള്ളത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by