Categories: Kannur

അന്യസംസ്ഥാനങ്ങളിലേതുപോലുള്ള വൈദ്യുത കമ്പിവേലി കേരളത്തിലും ഉപയോഗിക്ക

Published by

ണം

കണ്ണൂറ്‍: വന്യമൃഗ ശല്യത്തില്‍ നിന്ന്‌ കൃഷിയെ സംരക്ഷിക്കാന്‍ കര്‍ണാടകയിലും മറ്റും ഉപയോഗിക്കുന്ന വൈദ്യുത കമ്പിവേലി കേരളത്തിലും ഉപയോഗിക്കണമെന്ന്‌ വിഷന്‍ ഗ്രീന്‍ എര്‍ത്ത്‌ മൂവ്മെണ്റ്റ്‌ സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സാധാരണ വൈദ്യുത കമ്പിവേലി നാല്‌ വര്‍ഷം കൊണ്ട്‌ തന്നെ പ്രവര്‍ത്തന രഹിതമാകുകയാണ്‌. ഈ വൈദ്യുത വേലി സ്ഥാപിക്കുമ്പോള്‍ തൂണില്‍ നിന്ന്‌ ഷോക്കേല്‍ക്കുന്നില്ല. ഇത്‌ ആനകള്‍ക്കും മറ്റും വേലി തകര്‍ത്തു അകത്തേക്ക്‌ പ്രവേശിക്കാന്‍ സഹായകരമാണ്‌. എന്നാല്‍ കര്‍ണാടകയിലെ കൃഷി ഭൂമിയില്‍ ഇപ്പോള്‍ സര്‍ക്കാറിണ്റ്റെ മേല്‍നോട്ടത്തില്‍ തന്നെ സ്ഥാപിച്ച ബോട്ടം ഇന്‍സുലേറ്റര്‍ സോളാര്‍ ഫെന്‍സിംഗില്‍ തൂണുകളിലും ഷോക്കുണ്ടാകും. ഒരു കിലോമീറ്ററിന്‌ രണ്ടേകാല്‍ ലക്ഷം രൂപവരെയാണ്‌ ഇത്തരം വൈദ്യുതി കമ്പിവേലി സ്ഥാപിക്കാന്‍ വേണ്ടത്‌. സാധാരണ ഫെന്‍സിംഗിന്‌ ഒന്നര മുതല്‍ രണ്ട്‌ ലക്ഷം രൂപവരെ ഒരു കിലോ മീറ്റര്‍ ദൂരത്തിന്‌ വേണ്ടിവരുന്നുണ്ട്‌. സര്‍ക്കാര്‍ ഇത്തരം കമ്പിവേലിയാണ്‌ നിര്‍മിച്ച്‌ കൊണ്ടിരിക്കുന്നത്‌. സ്ഥാപിച്ച പല സ്ഥലങ്ങളിലും ഇത്‌ ഉപയോഗ ശൂന്യമായി മാറിയ അവസ്ഥയാണ്‌. ഈ സാഹചര്യത്തില്‍ ബോട്ടം ഇന്‍സുലേറ്റര്‍ സോളാര്‍ ഫെന്‍സിംഗ്‌ കേരളത്തിലും ഉപയോഗപ്പെടുത്തി വന്യ മൃഗശല്യത്തില്‍ നിന്ന്‌ കര്‍ഷകരെ രക്ഷിക്കണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡണ്റ്റ്‌ ടി.രാജന്‍, കര്‍ഷകരായ കെ.എ.എബ്രഹാം, കെ.എം ജോണ്‍സണ്‍, പി.രാജന്‍, കെ.സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by