Categories: Kasargod

വാവുബലി: ആയിരങ്ങള്‍ പിതൃതര്‍പ്പണം ചെയ്തു

Published by

ഉദുമ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിണ്റ്റെ പുണ്യം തേടി ഇന്നലെ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്ക്‌ പ്രാര്‍ത്ഥിക്കാനും ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക്‌ വാന്‍ ജനപ്രവാഹമായിരുന്നു. രാവിലെ അഞ്ചു മണിമുതല്‍ തന്നെ ബലി തര്‍പ്പണത്തിന്‌ എത്തുന്നവര്‍ക്കായി പതിനഞ്ച്‌ കൗണ്ടറുകളും, വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ കടപ്പുറത്ത്‌ പ്രത്യേക പന്തലുകളും ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്രകായര്‍ത്തായ, തന്ത്രി വാസുദേവ അരളിത്തായ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ്‌ ചടങ്ങുകള്‍ നടന്നത്‌. ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാവുബലി പിതൃതര്‍പ്പണ ചടങ്ങുകള്‍ പശ്ചിമ കാവേരി തീരത്തുള്ള ക്ഷേത്രക്കടവില്‍ മേല്‍ശാന്തി രാമചന്ദ്ര സരളായ, ശിവപ്രസാദ്‌ സരളായ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടത്തി. ഭക്തജനങ്ങള്‍ അതിരാവിലെ മുതല്‍ വൃതശുദ്ധിയോടെ കര്‍മ്മത്തില്‍ പങ്ക്‌ ചേര്‍ന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts