Categories: Kannur

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ജനങ്ങള്‍ അണിനിരക്കണം: പി.കെ. കൃഷ്ണദാസ്‌

Published by

മാഹി: ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, കള്ളപ്പണം തുടങ്ങിയ കോടികളുടെ അഴിമതികള്‍ ഇന്ത്യന്‍ ഖജനാവിനെ തകര്‍ക്കുന്ന വാന്‍ കൊള്ളകളാണെന്നും അഴിമതിയും കള്ളപ്പണവും അരങ്ങ്‌ തകര്‍ക്കുമ്പോള്‍ രാഷ്‌ട്രത്തിണ്റ്റെയും ജനാധിപത്യത്തിണ്റ്റെയും പവിത്രമായ ആശയങ്ങളും അടിത്തറയുമാണ്‌ തകരുന്നതെന്ന്‌ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്‌ പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ ജനകീയ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി അഴിമതിയെ ന്യായീകരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിയില്‍ അധിഷ്ഠിതമാണ്‌ എന്ന്‌ വ്യക്തമാക്കുകയാണ്‌ ഇത്തരം സംഭവങ്ങള്‍. അതുകൊണ്ടാണ്‌ അണ്ണാ ഹസാരെയും ബാബാ രാംദേവിനെയും പോലുള്ളവര്‍ പൊതുസമൂഹത്തെ സംഘടിപ്പിച്ച്‌ പ്രക്ഷോഭരംഗത്ത്‌ വന്നിട്ടുള്ളത്‌. കൃഷ്ണദാസ്‌ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാറിണ്റ്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി രാജ്യവ്യാപകമായി ആഗസ്ത്‌ ൯ മുതല്‍ ആരംഭിക്കുന്ന അഴിമതി വിരുദ്ധ ദേശീയ പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌ പറഞ്ഞു. ഇരട്ടപ്പിലാക്കൂല്‍ മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ പാര്‍ട്ടി മാഹി മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂറ്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, ജില്ലാ സെക്രട്ടറി പി.സത്യപ്രകാശന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം പി.സുകുമാരന്‍ മാസ്റ്റര്‍, ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.സുരേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി വി.കെ.മഹേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by