Categories: Kasargod

തൂക്കുപാലം തകര്‍ന്ന്‌ 4 വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

Published by

രാജപുരം: തൂക്കുപാലം പൊട്ടിവീണ്‌ നാല്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌. ബുധനാഴ്ച ഉച്ചയോടെ കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി ടൗണിനോട്‌ ചേര്‍ന്നുള്ള തൂക്കുപാലമാണ്‌ തകര്‍ന്നത്‌. പാലം തകര്‍ന്ന്‌ കൊട്ടോടി ഗവണ്‍മെണ്റ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ പൂടംകല്ല്‌ കുറുമാണത്തെ കൃഷ്ണണ്റ്റെ മകനും പ്ളസ്ടു വിദ്യാര്‍ത്ഥിയുമായ സുമേഷ്‌ (17), പ്ളസ്‌വണ്‍ വിദ്യാര്‍ഥികളായ മാലക്കല്ല്‌ വാഴപ്പിള്ളി ടോമിയുടെ മകന്‍ ടോണി (17), കപ്പള്ളി വരവക്കാലില്‍ തോമസിണ്റ്റെ മകന്‍ ചാക്കോ (17), മാലക്കല്ല്‌ പള്ളിപ്പറമ്പിലെ ജോഷിയുടെ മകന്‍ ജസ്റ്റിന്‍ (16) എന്നിവരെയാണ്‌ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പൂടംകല്ല്‌ സി എച്ച്‌ സി യില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന്‌ ശേഷം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുള്ളിക്കര- പള്ളത്തിങ്കാല്‍ റോഡിലെ ചന്ദിരഗിരി പുഴക്ക്‌ കുറുകെ കൊട്ടോടിയില്‍ കോണ്‍ക്രീറ്റ്‌ പാലം വരുന്നതിന്‌ മുമ്പ്‌ ഉപയോഗിച്ചിരുന്ന തൂക്ക്പാലമാണ്‌ കാലപ്പഴക്കം മൂലം തകര്‍ന്നത്‌. ഇതുവഴി കോണ്‍ക്രീറ്റ്‌ പാലം ആയതോടെ തൂക്കുപാലം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനായി പാലത്തിണ്റ്റെ മുകളില്‍ കയറിയതാണ്‌ അപകടത്തിന്‌ കാരണം പാലത്തിണ്റ്റെ റോപ്പുകള്‍ ദ്രവിച്ചതിനേ തുടര്‍ന്ന്‌ ഒരു ഭാഗത്തെ റോപ്പു പൊട്ടി മുപ്പത്‌ മീറ്ററോളം താഴ്ചയുള്ള പുഴയിലേക്ക്‌ വീഴുകയായിരുന്നു. നല്ല കുത്തൊഴുക്കുള്ള പുഴയാണ്‌ എന്നാല്‍ കുട്ടികള്‍ കമ്പിയില്‍ നിന്നും പിടിവിടാത്തതിനാല്‍ ഒഴുക്കില്‍ പെടാതെ വന്‍ദുരന്തം ഒഴിവായി. ദേഹമാസകലം പരിക്കറ്റിട്ടുണ്ട്‌. അപകട സമയത്ത്‌ പതിനഞ്ചോളം കുട്ടികള്‍ കമ്പിപ്പാലത്തില്‍ കയറിയിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.വിവരമറിഞ്ഞ്‌ ഓടിയക്കൂടിയ നാട്ടുകാരാണ്‌ കുട്ടികളെ രക്ഷപ്പെടുത്തിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts