Categories: Kottayam

മുണ്ടക്കയം മേഖലയില്‍ നേരിയ ഭൂചലനം വീടിണ്റ്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു

Published by

മുണ്ടക്കയം: മുണ്ടക്കയം മേഖലയിയിലെ ഏന്തയാര്‍, പെരുവന്താനം, മരുതുംമൂട്‌, കൊക്കയാര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടൂ. മരുതുംമൂട്ടില്‍ വീടിണ്റ്റെ സംരക്ഷണഭിത്തി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ൧.൧൦ഓടെയാണ്‌ നാടിന്റെ മിക്കയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്‌. വൈകിട്ട്‌ ൪മണിയോടെയാണ്‌ വീടിണ്റ്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ്ഠ്‌. മരുതുംമൂട്‌ കാരിക്കോട്‌ ആന്‍ഡ്രൂസ്‌ കുമാരദാസിണ്റ്റെ വീടിണ്റ്റെ സംരക്ഷണഭിത്തിയാണ്‌ ഉച്ചക്ക്‌ഉണ്ടായ ഭൂചലനത്തിണ്റ്റെ ശക്തിയില്‍ വൈ കിട്ട്‌ തകര്‍ന്നടിഞ്ഞത്‌. ഭൂചലനത്തില്‍ വീടിണ്റ്റെ പലയിടങ്ങളിലും ഭിത്തിയില്‍ വിള്ളലുണ്ടായി. ആന്‍ഡ്രൂസിണ്റ്റെ മ കന്‍ അജികുമാറും കുടുംബവുമാണ്‌ ഈ വീട്ടില്‍ താമസമുണ്ടായിരുന്നത്‌. സംഭവും നടക്കുമ്പോള്‍ അജിയുടെ ഭാര്യ ജലജയും ൯ഉം ൫ഉം വയസ്‌ പ്രായമുള്ള മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്‌. കുമാരനാശാന്‍ മെമ്മോറിയല്‍ സ്കൂളി ലെ ൪-ാം ക്ളാസ്‌ വിദ്യാര്‍ത്ഥിയായ ആരോമല്‍ സ്കൂളില്‍ വിട്ട്‌ വീട്ടില്‍ വന്നയുടനെയായിരുന്നു സംഭവം. തലനാരിഴക്കാണ്‌ ആരോമല്‍ രക്ഷപ്പെട്ടത്‌. ഒന്നാം ക്ളാസ്‌ വിദ്യാര്‍ത്ഥി അഭിരാമും ഈ സമയത്ത്‌ വീട്ടിലുണ്ടായിരുന്നു. ൨൫ അടി ഉയരത്തില്‍ ൨൦ അടി വീതിയില്‍ ഒരാഴ്ച മുമ്പ്‌ നിര്‍മ്മിച്ച കെട്ടാണ്‌ ഇടിഞ്ഞത്‌. ആരോമല്‍ വീട്ടിനുള്ളിലേക്ക്‌ കയറി നിമിഷങ്ങള്‍ക്കകമാണ്‌ വീടിണ്റ്റെ മുന്‍വശം ഇടിഞ്ഞത്‌. തുടര്‍ന്ന്‌ വീട്ടില്‍ നിന്ന്‌ പുറത്തേക്ക്‌ ജലജയും കുട്ടികളും നിലവിളിച്ചുകൊണ്ടോടുകയായിരുന്നു. വീടിണ്റ്റെ മുന്‍വശത്തുകൂടി വീട്ടിനുള്ളിലേക്കു കഴിയാത്ത സ്ഥിതിയാണ്‌ നിലവിലുള്ളത്‌. കൊല്ലം-തേനി ദേശീയ പാതയിലേക്ക്‌ മണ്ണിടിഞ്ഞുവീണ്‌ ൨൦ മിനിട്ടോളം ഗതാഗതം സ്തംഭിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന്‌ മണ്ണ്‌ മാറ്റിയ ശേഷമാണ്‌ റോഡ്‌ ഗതാഗതയോഗ്യമായത്‌. സംഭവത്തെ തുടര്‍ന്ന്‌ അജികുമാറിനെയും കുടുംബത്തെയും തൊട്ടടുത്തുള്ള വീട്ടിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു. സംഭവസ്ഥലം വില്ലേജ്‌ ഓഫീസര്‍ യൂസഫ്‌ റാവുത്തര്‍, അസിസ്റ്റന്‍ഡ്‌ മൂഹമ്മദ്‌ സാലി എന്നിവര്‍ സന്ദര്‍ശിച്ചു. അടിയന്തിര ധനസഹായം ബുധനാഴ്ച നല്‍കുമെന്ന്‌ ഇവര്‍ അറിയിച്ചു. ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by