Categories: Kasargod

രാജധാനി ജ്വല്ലറി കവര്‍ച്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

Published by

കാഞ്ഞങ്ങാട്‌: പട്ടാപകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചാക്കേസിണ്റ്റെ അന്വേഷണം ജ്വല്ലറി ഉടമകളുടെ പരാതിയെത്തുടര്‍ന്ന്‌ ക്രൈംബ്രാഞ്ചിന്‌ വിട്ടു. കവര്‍ച്ച കേസിലെ പ്രതികളെ മുഴുവന്‍ പോലീസ്‌ പിടികൂടിയിരുന്നുവെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണ്ണത്തില്‍ പകുതിമാത്രമേ പോലീസിന്‌ വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഇതില്‍ പോലീസ്‌ അലംഭാവം കാണിക്കുന്നതായി ഉടമകള്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2010 ഏപ്രില്‍ 16ന്‌ വെള്ളിയാഴ്ച ഉച്ചയ്‌ക്കായിരുന്നു കാഞ്ഞങ്ങാട്‌ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്‌. 15 കിലോ സ്വര്‍ണ്ണവും 7 ലക്ഷം രൂപയുമാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌. കവര്‍ച്ചയുടെ സൂത്രധാരനായ ഗാര്‍ഡന്‍വളപ്പിലെ അബ്ദുള്‍ ലത്തീഫ്‌, ഇയാളുടെ മാതൃസഹോദരി പുത്രി താഹിറ, ശ്രീകൃഷ്ണ മന്ദിരത്തിനടുത്തുള്ള രവീന്ദ്രന്‍ എന്നിവരെ പോലീസ്‌ പിടികൂടി. വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തിയിരുന്ന 7 കിലോ സ്വര്‍ണ്ണംവരെ വീണ്ടെടുക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ അജാനൂറ്‍ കടപ്പുറം മത്തായിമുക്കിലെ ഷാജി ഗള്‍ഫിലേക്ക്‌ കടന്നതിനാല്‍ അയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിണ്റ്റെ പകുതി മാത്രം വീണ്ടെടുത്തത്‌ ദുരൂഹത പരത്തിയിരുന്നു. ഇതിനെതിരെയാണ്‌ ജ്വല്ലറി ഉടമകള്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കിയിരുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts