Categories: Vicharam

ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ

Published by

2011 ജൂലൈ 13 ന്‌ മുംബൈയില്‍ അരങ്ങേറിയ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക്‌ നിര്‍ണായകമായ ആത്മപരിശോധന നടത്താന്‍ പ്രേരകമാണ്‌. ദിനവും തുടര്‍ച്ചയായി രക്തം ചൊരിഞ്ഞ്‌, ഹലാലായി കൊല്ലപ്പെടാനും അങ്ങനെ രാഷ്‌ട്രം തന്നെ തരിപ്പണമാകാനും അനുവദിക്കാന്‍ ഹിന്ദുക്കള്‍ക്കാകില്ല.

ഞാന്‍ ഭീകരതയെ നിര്‍വചിക്കുന്നതിങ്ങനെ: അതിന്റെ ഇച്ഛക്കും സമാധാന ജീവിതത്തിനും അപായം വരുത്തത്തക്കവിധത്തില്‍ കാര്യങ്ങള്‍ ചെയ്യാനോ, ചെയ്യാതിരിക്കാനോവണ്ണം, ബലാല്‍ക്കാരമായും നിയമവിരുദ്ധമായും ഒരു ജനസമൂഹത്തെ നിര്‍ബന്ധിക്കുന്നതിനാണ്‌ ഭീകരത എന്നു പറയുന്നത്‌.

യുഎസ്‌ ദേശീയ ഭീകരവിരുദ്ധ സ്ക്വാഡ്‌ ഈയിടെ പുറത്തിറക്കിയ ‘ എ ക്രോണോളജി ഓഫ്‌ ഇന്റര്‍നാഷണല്‍ ടെററിസം’ എന്ന ആധികാരിക രേഖയില്‍ പറയുന്നു, മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഭീകരന്മാരുടെ ദ്രോഹം അനുഭവിക്കുന്നത്‌ ഇന്ത്യയാണ്‌.

എന്തുകൊണ്ടാണ്‌ ഇസ്ലാമിക ഭീകരത നമ്മുടെ ദേശീയ സുരക്ഷക്ക്‌ ഏറ്റവും വലിയ ഭീഷണിയാകുന്നത്‌? 2012 നുശേഷം ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ആ വര്‍ഷം, പാക്കിസ്ഥാനെ താലിബാന്‍ ഏറ്റെടുക്കുകയും അമേരിക്കക്കാര്‍ അഫ്ഗാനിസ്ഥാന്‍ വിട്ടോടുകയും ചെയ്യും. പിന്നെ, ‘പൂര്‍ത്തിയാകാത്ത ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍’ ഇസ്ലാം ഹിന്ദുമതത്തിന്‌ നേരെ തിരിയും. ഒസാമ ബിന്‍ ലാദനുശേഷം അല്‍ഖ്വയ്ദ നേതൃസ്ഥാനം ഏറ്റെടുത്ത വ്യക്തി ഇന്ത്യയാണ്‌, യുഎസ്‌എ അല്ല, അതിന്റെ പ്രഥമലക്ഷ്യം എന്ന്‌ പ്രഖ്യാപിച്ചു.

ഇസ്ലാമിക അധിനിവേശങ്ങളിലെ എഴുതി പൂര്‍ത്തിയാക്കാത്ത ഒരു അധ്യായമാണ്‌, ഹിന്ദുക്കള്‍ക്കിന്നും പ്രാമുഖ്യമുള്ള ഇന്ത്യ എന്ന്‌ മുസ്ലീം മതഭ്രാന്തര്‍ കരുതുന്നു. ഇസ്ലാമിക പടയോട്ടങ്ങള്‍ കടന്നെത്തിയ മറ്റ്‌ സകല രാജ്യങ്ങളും രണ്ടു ദശാബ്ദത്തിനുള്ളില്‍ 100 ശതമാനവും ഇസ്ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്തു. ഇന്ത്യയാണ്‌ അപവാദം.

ഇന്ന്‌ നടക്കുന്ന മതഭ്രാന്തപരമായ ഇസ്ലാമികാക്രമണങ്ങള്‍ ഹിന്ദുക്കളെ മാനസികമായി തളര്‍ത്താനുദ്ദേശിച്ചുള്ളവയാണ്‌. അങ്ങനെ ഹിന്ദുക്കളെ കീഴടക്കി ഭാരതത്തിന്റെ ഹൈന്ദവാടിസ്ഥാനത്തെ തകര്‍ക്കുകയാണ്‌ അവരുടെ ലക്ഷ്യം.

മുസ്ലീങ്ങളെ “മിതവാദികളും” “തീവ്രവാദികളും” ആയി വിഭജിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം തീവ്രവാദികളുടെ വിരട്ടലിന്‌ മുന്നില്‍ ഉടന്‍ കീഴടങ്ങുന്നവരാണ്‌ മിതവാദികള്‍. അടുത്തകാലത്ത്‌, താലിബാന്‍ ഹൈന്ദവം എന്ന്‌ മുദ്രകുത്തിയതിനാല്‍ പാക്‌ സര്‍ക്കാര്‍ പട്ടംപറത്തല്‍ രാജ്യത്ത്‌ നിരോധിക്കുകയുണ്ടായി. മലേഷ്യയിലേയും കസാക്കിസ്ഥാനിലേയും മിതവാദി സര്‍ക്കാരുകള്‍ ഇപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങളെ പൊളിച്ചടുക്കുന്നു.

ഇന്ത്യക്കെതിരെയുള്ള ഇസ്ലാമിക ഭീകരതയുടെ സമീപകാല ചരിത്രത്തില്‍നിന്നും പഠിക്കേണ്ട ആദ്യപാഠം ഇതാണ്‌: ഹിന്ദുവാണ്‌ ലക്ഷ്യം. മൗലികവാദികളാകാന്‍ പതിയെ ഇന്ത്യന്‍മുസ്ലീങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെടുന്നു. അങ്ങനെ അവരും ഹിന്ദുക്കള്‍ക്കെതിരെ ചാവേറുകളാകും. ഹൈന്ദവ ചേതനയെ തകിടം മറിക്കാനും ആഭ്യന്തരയുദ്ധത്തെക്കുറിച്ച്‌ ഭീതി ജനിപ്പിക്കാനുമായാണ്‌ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത്‌.

ഹിന്ദുവാണ്‌ ലക്ഷ്യമെന്നതിനാല്‍, ഭീകരര്‍ക്കെതിരെ ഹിന്ദുക്കള്‍ സംഘടിതരായി പ്രതികരിക്കണം. എനിക്ക്‌ കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ എന്നു കരുതരുത്‌. ഒരു ഹിന്ദു ഹിന്ദുവാണെന്ന ഒരൊറ്റക്കാരണത്താല്‍ കൊല്ലപ്പെടുമ്പോള്‍ ഓരോ ഹിന്ദുവിന്റേയും ഒരു ചെറിയ ഭാഗം മരണമടയുകയാണ്‌.

ഹിന്ദുവിന്റെ ഈ പ്രതികരണമനോഘടനയില്‍ മുസ്ലീങ്ങള്‍ക്ക്‌-അവര്‍ക്ക്‌ ഹിന്ദുവിനോട്‌ സഹാനുഭൂതിയുണ്ടെങ്കില്‍-പങ്കു ചേരാം. അവര്‍ മുസ്ലീങ്ങളാണെങ്കിലും അവരുടെ പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നുവെന്നു അവര്‍ അഭിമാനത്തോടെ അംഗീകരിച്ചാലേ അതിന്‌ കഴിയൂ. മുള്ളമാര്‍ ഇതനുവദിക്കില്ല. അത്‌ അവരുടെ മതവെപ്രാളത്തെ ലഘൂകരിക്കയും ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവര്‍ത്തനത്തിന്റെ സാധ്യത തെളിയിക്കുകയും ചെയ്യും. അതിനാല്‍ മുസ്ലീം മതനേതാക്കള്‍ കാഫറിനെതിരെ അതായത്‌ ഹിന്ദുവിനെതിരെ വെറുപ്പും അക്രമമനോഭാവവും ഇളക്കി വിടുന്നു. (ഖുര്‍ആന്‍ 8:12 നോക്കുക) സിമി പോലുള്ള ഇസ്ലാമിക ഭീകരഗ്രൂപ്പുകള്‍ ഇന്ത്യ ദാറുല്‍ ഹറബ്‌ ആണെന്നും അതിനെ ദാറുള്‍ ഇസ്ലാമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ആണയിടുന്നു. ഇതുമൂലം ഹിന്ദുക്കളെ ദ്രോഹിക്കുന്നതില്‍ മനഃസാക്ഷിയുടെ പ്രശ്നം ഉദിക്കുന്നില്ല.

ഏതൊരു മുസ്ലീം തന്റെ ഹിന്ദുപൈതൃകത്തില്‍ അഭിമാനം കൊള്ളുന്നുവോ ആ വ്യക്തിയെ ബൃഹദ്‌ ഹിന്ദുസമാജത്തിലെ മാന്യ അംഗമായി സ്വീകരിക്കാം.

ഭീകരതയെ തളയ്‌ക്കാനുള്ള പോരാട്ടത്തിന്റെ ആദ്യപടി ഓരോ ഹിന്ദുവും പ്രതിജ്ഞാബദ്ധനായ വിരാട്‌ ഹിന്ദുവാകുക എന്നതാണ്‌. രണ്ടാമതായി, ഭീകരരുടെ ഒരൊറ്റ ആവശ്യംപോലും അംഗീകരിച്ചു കൊടുക്കാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ടാകണം.പക്ഷേ, അതാണ്‌ കുറെക്കാലമായി ഇല്ലാതിരിക്കുന്നത്‌. ഭീകരരുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക്‌ പോകരുതെന്നും അവരുടെ ആവശ്യങ്ങള്‍ക്കൊന്നും കീഴടങ്ങരുതെന്നുമാണ്‌ കാണ്ഡഹാര്‍ സംഭവത്തില്‍ നിന്നും നാം പഠിച്ച പാഠം.

ചെറുതും വലതുമായ ഏത്‌ ഭീകരാക്രമണം നടന്നാലും രാജ്യം തിരിച്ചടി നല്‍കണമെന്നതാണ്‌ മൂന്നാമതായി പഠിക്കേണ്ട പാഠം. ഉദാഹരണത്തിന്‌ അയോധ്യാക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ നാം ഉടനെ അവിടെ രാമക്ഷേത്രം പണിത്‌ തിരിച്ചടിക്കേണ്ടിയിരുന്നു.

ഇത്‌ കലിയുഗമാണ്‌. ദുഷ്ടജനങ്ങളോട്‌ സാത്വികപ്രതികരണം നടത്തേണ്ട കാലമല്ലിത്‌. ഹിന്ദുമതത്തില്‍ ആപല്‍ധര്‍മം എന്നൊരു ആശയമുണ്ട്‌. അത്‌ നമ്മള്‍ പ്രാവര്‍ത്തികമാക്കണം. ഇതാണ്‌ സത്യത്തിന്റെ നിമിഷം. ഒന്നുകില്‍, നാം സംഘടിച്ച്‌ നമ്മുടെ സംസ്കാരത്തെ നാശത്തില്‍നിന്നും രക്ഷിച്ചു നിലനിറുത്തണം. അല്ലെങ്കില്‍ ഇസ്ലാമിക പരാക്രമത്തിന്‌ മുന്നില്‍ മണ്ണടിഞ്ഞുപോയ പേര്‍ഷ്യന്‍, ബാബിലോണിയന്‍, ഈജിഷ്യന്‍ നാഗരികതയുടെ മാതിരി നമുക്കും ക്രമേണ അപ്രത്യക്ഷമാകാം. അതിജീവനമാണ്‌ നാം ആഗ്രഹിക്കുന്നതെങ്കില്‍ സാമ-ദാന-ഭേദ-ദണ്ഡങ്ങളാകട്ടെ നമ്മുടെ ആദര്‍ശസൂക്തം.

തിരിച്ചടിയിലൂടെയല്ല, മൂലകാരണം കണ്ടെത്തി പരിഹരിച്ചാണ്‌ ഭീകരതക്ക്‌ അന്ത്യം കണ്ടെത്തേണ്ടതെന്ന്‌ പലരും നമ്മെ ഉപദേശിക്കുന്നു. എന്താണ്‌ മൂലകാരണം?

ഭീകരര്‍ക്കായി ഹൃദയം തുടിക്കുന്ന മഹാമനസ്കരായ ബുദ്ധിജീവികളുടെ അഭിപ്രായത്തില്‍ ഭീകരര്‍ ഉണ്ടാകുന്നത്‌ നിരക്ഷരത, ദാരിദ്ര്യം, അടിച്ചമര്‍ത്തല്‍, വിവേചനം എന്നിവയാലാകുന്നു. ഭീകരതയെ അല്ല ഈ വക സാമൂഹ്യപ്രശ്നങ്ങളെയാണ്‌ ദൂരീകരിക്കേണ്ടതെന്ന്‌ അവര്‍ ഉദ്ഘോഷിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഭീകരത താനെ അപ്രത്യക്ഷമായിക്കൊള്ളും എന്നാണവര്‍ പറയുന്നത്‌. ഇത്തരം സ്വതന്ത്രചിന്താഗതിക്കാരുടെ ആര്‍ജവത്തില്‍ എനിക്ക്‌ സംശയമുണ്ട്‌. അവര്‍ പൗരന്മാരുടെ വൈകാരികബലത്തെ മരവിപ്പിക്കുകയും അവരെ നിഷ്ക്രിയതയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.

ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരര്‍ ദരിദ്രരാണെന്ന്‌ പറയുന്നത്‌ ഭോഷ്ക്കാണ്‌. ഉദാഹരണത്തിന്‌ ഒസാമ ബിന്‍ലാദന്‍ ഒരു ബഹുകോടീശ്വരനായിരുന്നു, എണ്ണപ്പണംകൊണ്ട്‌ സമ്പന്നമായി മാറിയ രാജ്യങ്ങളാണ്‌ ഭീകരരെ സ്പോണ്‍സര്‍ ചെയ്യുന്നത്‌. ചെയ്യുന്നത്‌. ബ്രിട്ടനില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ഭീകരരെല്ലാം ഭേദപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. ഭീകരന്മാര്‍ വിദ്യാഭ്യാസമില്ലാത്തവരല്ല. മിക്ക ഭീകരനേതാക്കളും ഡോക്ടറോ, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റോ, എംബിഎയോ, അദ്ധ്യാപകനോ ഒക്കെയാണ്‌.

ഉദാഹരണത്തിന്‌ നടക്കാതെ പോയ ന്യൂയോര്‍ക്ക്‌ ടൈംസ്‌ സ്ക്വയര്‍ ഭീകരാക്രമണ ഉദ്യമത്തിന്റെ സൂത്രധാരന്‍ ഷഹ്സാദ്‌ പാക്കിസ്ഥാനിലെ ഉന്നതകുടുംബാംഗവും ഒരു മികച്ച യുഎസ്‌ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ എംബിഎ കരസ്ഥമാക്കിയവനുമാണ്‌. അവന്റെ രാജ്യത്ത്‌ അവന്‍ വിവേചനമോ അടിച്ചമര്‍ത്തലോ നേരിട്ടിട്ടില്ല. 9/11 ല്‍ നാലുവിമാനങ്ങള്‍ തട്ടിയെടുത്ത ഒന്‍പതു ഭീകരര്‍ അമേരിക്കയില്‍ വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിച്ചിരുന്നില്ല. ദാരിദ്ര്യത്തിന്റെ അനന്തര ഫലമാണ്‌ ഭീകരത എന്നുപറയുന്നത്‌ ശുദ്ധ വിഡ്ഢിത്തമാണ്‌.

ഇടതുപക്ഷ ലിബറല്‍ ബുദ്ധിജീവികളുടെ വാദം നാം അംഗീകരിച്ചാല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന അനിസ്ലാമിക ന്യൂനപക്ഷങ്ങള്‍ ഭീകരരായാല്‍ തെറ്റില്ലെന്ന്‌ പറയേണ്ടിവരും.

ഭീകരര്‍ മരിക്കാന്‍ തയ്യാറാണ്‌, അവര്‍ക്ക്‌ യുക്തിബോധമില്ല, സ്വന്തം മേല്‍വിലാസവുമില്ല. അതിനാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന്‌ പറയുന്നത്‌ പരിഹാസ്യമാണ്‌. ഭീകരതയുടെ ബുദ്ധികേന്ദ്രങ്ങള്‍ക്ക്‌ രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ട്‌. അവരുടെ മുഴുഭ്രാന്തിന്‌ ഒരു അടുക്കും ചിട്ടയുമുണ്ട്‌. ഭീകരതയെ തകര്‍ക്കാന്‍, അവരുടെ രാഷ്‌ട്രീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുകയും ഭീകരവിരുദ്ധ നടപടികളിലൂടെ അവരെ തകര്‍ക്കയും വേണം. ഇതിന്‌ ശ്രേണീബദ്ധമായ ഒരു തന്ത്രം ആവശ്യമാണ്‌. ഒരു മികച്ച ഗവേഷണപ്രബന്ധത്തില്‍ റോബര്‍ട്ട്‌ ട്രാജറും ഡെസിസ്ലാവാ സഗര്‍ചേവയും ഈ തന്ത്രത്തിന്റെ പൊതുതത്വങ്ങള്‍ വിശദീകരിക്കുന്നുണ്ട്‌. ഇതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ഞാന്‍ ഇന്ത്യയിലെ ഇസ്ലാമികഭീകരരുടെ രാഷ്‌ട്രീയലക്ഷ്യങ്ങളെ തളയ്‌ക്കാനുള്ള ഒരു കര്‍മപരിപാടി മുന്നോട്ട്‌ വെയ്‌ക്കുകയാണ്‌, മുസ്ലീം സമൂഹം ഇതിനെ അപലപിക്കയില്ലെന്നും ഇതിനെ അനിസ്ലാമികമായി മുദ്രകുത്തില്ലെന്നും പ്രതീക്ഷിച്ചുകൊണ്ട്‌

ഭീകരരുടെ ലക്ഷ്യം ഒന്ന്‌: കാശ്മീരില്‍ ഇന്ത്യാ വിരുദ്ധസമരം

മറുതന്ത്രം: ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കുക. താഴ്‌വരയില്‍ വിമുക്തഭടന്മാരെ പാര്‍പ്പിക്കുക. ഹിന്ദുപണ്ഡിറ്റുകള്‍ക്കായി പാനൂണ്‍ കാശ്മീര്‍ സൃഷ്ടിക്കുക. പാക്‌ അധിനിവേശ കാശ്മീരിനെ തിരിച്ചുപിടിക്കാന്‍ അവസരം സൃഷ്ടിക്കുക. പാക്കിസ്ഥാന്‍ ഭീകരരെ പിന്തുണച്ചാല്‍ ബലൂച്ചികളുടേയും സിന്ധികളുടേയും സ്വാതന്ത്ര്യസമരങ്ങള്‍ക്ക്‌ ഇന്ത്യ പിന്തുണ നല്‍കുക.

ലക്ഷ്യം രണ്ട്‌: നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുഭക്തരെ കൊല്ലുകയും ചെയ്യുക.

മറുതന്ത്രം: കാശിവിശ്വനാഥ ക്ഷേത്രത്തിലെയും മറ്റ്‌ മുന്നൂറ്‌ ക്ഷേത്രങ്ങളിലെയും മുസ്ലീം പള്ളികള്‍ നീക്കം ചെയ്യുക.

ലക്ഷ്യം മൂന്ന്‌: ഇന്ത്യയെ ദാറുല്‍ ഇസ്ലാം ആക്കുക.

മറുതന്ത്രം: ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കുക. സംസ്കൃത പഠനവും വന്ദേമാതരാലാപനവും നിര്‍ബന്ധമാക്കുക. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുക. സ്വന്തം പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന്‌ അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന അഹിന്ദുക്കള്‍ക്ക്‌ മാത്രം വോട്ടവകാശം നല്‍കുക. ഇന്ത്യയുടെ നാമം ഹിന്ദുസ്ഥാന്‍ എന്നു മാറ്റുക, ഹിന്ദുക്കളുടെയും പൂര്‍വികര്‍ ഹിന്ദുക്കളായവരുടേയും രാജ്യം.

ലക്ഷ്യം നാല്‌: ഇന്ത്യയുടെ ജനസംഖ്യാ വിധാനത്തെ മാറ്റാന്‍ നിയമവിരുദ്ധ കുടിയേറ്റം, മതപരിവര്‍ത്തനം, കുടുംബാസൂത്രണമാര്‍ഗങ്ങള്‍ നിരസിക്കല്‍.

മറുതന്ത്രം: ഹിന്ദുമതത്തില്‍നിന്ന്‌ മറ്റുമതങ്ങളിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നത്‌ നിയമംമൂലം നിരോധിക്കുക. പുനഃപരിവര്‍ത്തനം നിരോധിക്കുന്നതല്ല. ജാതി ജന്മസിദ്ധമല്ല കര്‍മസിദ്ധമാണ്‌ എന്ന്‌ പ്രഖ്യാപിക്കുക. അച്ചടക്കം പാലിച്ചാല്‍, ഹിന്ദുമതത്തിലേക്ക്‌ തിരികെ വരുന്ന ഹിന്ദുക്കളെ അവര്‍ക്കിഷ്ടമുള്ള ജാതിയിലേക്ക്‌ സ്വാഗതം ചെയ്യുക. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ സംഖ്യക്കനുസരിച്ച്‌ ബംഗ്ലാദേശില്‍നിന്ന്‌ ഭൂമി പിടിച്ചെടുക്കുക.

ലക്ഷ്യം അഞ്ച്‌: പള്ളികളിലേയും മദ്രസകളിലെയും ചര്‍ച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വൃത്തികെട്ട ലഘുലേഖകളിലൂടെയും ഹിന്ദുമതത്തെ അപമാനിച്ചു ഹിന്ദുക്കളുടെ അഭിമാനം നഷ്ടപ്പെടുത്തി അവരെ കീഴടങ്ങലിന്‌ തയ്യാറാക്കുക.

മറുതന്ത്രം: ഒരു ഹിന്ദു മനോഘടന വികസിപ്പിച്ചെടുക്കാന്‍ പ്രചാരണം നടത്തുക.

ഇത്തരം ആക്രമണോല്‍സുകമായ ഒരു തന്ത്രത്തിലൂടെ ഇന്ത്യക്ക്‌ അതിന്റെ ഭീകരശല്യത്തെ ഒതുക്കാനാകും. ഇതിന്‌ ഒരു പുത്തന്‍ ഹൈന്ദവ ചേതന ഉണരണം. ഹിറ്റ്ലറുടെ ഗ്യാസ്‌ ചേംബറുകളിലേക്കും സൗമ്യപൂര്‍വം നടന്നുനീങ്ങിയിരുന്ന ജൂതന്മാര്‍ക്ക്‌, പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍, ഗര്‍ജിക്കുന്ന വീരസിംഹങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ ഹിന്ദുക്കള്‍ക്ക്‌ അതിന്‌ അഞ്ചുകൊല്ലംകൊണ്ട്‌ കഴിയും. ഹിന്ദുക്കള്‍ ഇന്നും 83 ശതമാനമുണ്ട്‌.

ഗുരുഗോവിന്ദ സിംഗ്‌ നമുക്ക്‌ മാര്‍ഗം കാണിച്ചു തന്നിട്ടുണ്ട്‌. വെറും അഞ്ച്‌ നിര്‍ഭയ വ്യക്തികള്‍ക്ക്‌ ആത്മീയ ശിക്ഷണത്തില്‍, ഒരു സമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്ന്‌. ഹിന്ദു അജണ്ടയോട്‌ പ്രതിബദ്ധതയുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ പകുതി ഹിന്ദുക്കളെങ്കിലും വോട്ടു ചെയ്താല്‍ നമുക്ക്‌ പരിവര്‍ത്തനത്തിനായുള്ള മാര്‍ഗം തെളിയും. സത്യം തെളിഞ്ഞുവരേണ്ട ഈ നിര്‍ണായക ഘട്ടത്തില്‍, ജനാധിപത്യ ഹിന്ദുഭാരതത്തില്‍ ഭീകരതയെ കീഴ്പ്പെടുത്താനുള്ള തന്ത്രത്തിന്റെ അടിസ്ഥാനമാകേണ്ടത്‌ അതാണ്‌.

ഡിഎന്‍എയോട്‌ കടപ്പാട്‌

ഡോ.സുബ്രഹ്മണ്യന്‍ സ്വാമി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by