Categories: Kottayam

കോട്ടയം പബ്ളിക്‌ ലൈബ്രറി മാനേജ്മെണ്റ്റിന്‌ വിജ്ഞാനത്തേക്കാള്‍ പ്രധാന്യം കച്ചവടക്കണ്ണില്‍

Published by

റെജി ദിവാകരന്‍

കോട്ടയം : കോട്ടയം പബ്ളിക്‌ ലൈബ്രറി മാനേജ്മെണ്റ്റിന്‌ കച്ചവടക്കണ്ണാണുള്ളതെന്ന ആരോപണം ശക്തമാകുന്നു. വിദേശികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും ഏറെ വിജ്ഞാനം പ്രദാനം ചെയ്ത്‌ ൧൨൮ വര്‍ങ്ങളായി കോട്ടയത്തിണ്റ്റെ അഭിമാനമായി നിലനില്‍ക്കുന്ന കോട്ടയം പബ്ളിക്‌ ലൈബ്രറിക്കെതിരെയാണ്‌ ജനകീയ ആരോപണം ഉയരുന്നത്‌. ൧൮൮൨ ല്‍ ൧൦൦-ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത്‌ പ്രവര്‍ത്തനം തുടങ്ങിയ കോട്ടയം പബ്ളിക്‌ ലൈബ്രറിയില്‍ ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറും, റഫറന്‍സ്‌ ലൈബ്രറേറിയനുമില്ല. ഭരണസമിതിയില്‍ മെമ്പര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ൧൫ കമ്മറ്റി അംഗങ്ങള്‍ വേണമെന്നുണ്ടെങ്കിലും ഉള്ളത്‌ ൧൧ പേര്‍ മാത്രം. ഇവിടുത്തെ മെമ്പര്‍ഷിപ്പ്‌ ഫീസ്‌ നാലുതരക്കാര്‍ക്കായി തരംതിരിക്കപ്പെട്ടിരിക്കുന്നു. രക്ഷാധികാരികള്‍ക്ക്‌ ൧൫൦൦൦ രൂപയാണ്‌. ഇവര്‍ക്ക്‌ ഒരു തവണ ൧൦ പുസ്തകങ്ങള്‍ വരെയെടുക്കാം. ലൈഫ്‌ മെമ്പര്‍ഷിപ്പിന്‌ ൭൫൦൦ രൂപയാണ്‌. ഇവര്‍ക്ക്‌ ൬ പുസ്തകങ്ങള്‍ വരെയെടുക്കാം. ഓര്‍ഡിനറി മെമ്പേഴ്സിന്‌ ൫൦൦ രൂപയാണ്‌ ൪ പുസ്തകങ്ങള്‍ എടുക്കാം. വോട്ടവകാശമില്ലാത്ത വകുപ്പില്‍ പെടുന്ന സാധാരണവരിക്കാരുടെ മെമ്പര്‍ഷിപ്പ്‌ ൨൪൦ രൂപയാണ്‌. ഇവര്‍ക്ക്‌ രണ്ട്‌ പുസ്തകമെടുക്കാം. ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക്‌ സാധാരണ വരിക്കരേ ചേര്‍ക്കാനാണ്‌ താല്‍പര്യമെന്ന്‌ പറയപ്പെടുന്നു. വോട്ടവകാശമുള്ള വരിക്കാരായി ഭരണസമിതിക്ക്‌ താല്‍പര്യമുള്ളവര്‍ക്കേ മെമ്പര്‍ഷിപ്പ്‌ നല്‍കുന്നുവെന്നുള്ള ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു. ൫ മാസം വരെ അംഗത്വം നല്‍കാതിരുന്നതിനെ തുടര്‍ന്ന്‌ കളക്ടര്‍ ഇടപെട്ടാണ്‌ പലര്‍ക്കും അംഗത്വം ലഭ്യമാക്കിയത്‌. കോട്ടയം പബ്ളിക്‌ ലൈബ്രറിയില്‍ ഇപ്പോള്‍ എട്ട്‌ സ്ഥിരം സ്റ്റാഫുകള്‍ മാത്രമേയുള്ളു. പിന്നീടുള്ളത്‌ കരാര്‍ വ്യവസ്ഥയില്‍ പണിയെടുക്കുന്നവരും പ്രമോഷണല്‍ സര്‍വ്വീസ്‌ കഴിഞ്ഞു നില്‍ക്കുന്ന ൬ പേരുമാണ്‌. ൯ വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന ലൈബ്രറേറിയന്‍ തസ്തികയിലേക്ക്‌ നാളിതുവരെ ഒരാളെ നിയമിക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. ഇപ്പോഴുള്ള ജീവനക്കാര്‍ക്ക്‌ ൨൦൧൧ ല്‍ ലൈബ്രറി മാനേജ്മെണ്റ്റ്‌ നല്‍കിയ ശമ്പളതുക ൬൦൦൦ രൂപയാണ്‌. ൨൦൧൧ ന്‌ മുന്‍പുള്ള ശമ്പളസ്കെയില്‍ ൫൦൦൦ രൂപയ്‌ക്ക്‌ താഴെയായിരുന്നു. ഒരു വര്‍ഷം ൫൦ ലക്ഷത്തിന്‌ മേല്‍ വരുമാനമുണ്ടെന്ന്‌ പറയപ്പെടുന്ന കോട്ടയം പബ്ളിക്‌ ലൈബ്രറിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാതെ കോട്ടയം, തിരുനക്കര, മാങ്ങാനം മുതലായ ഇടങ്ങളില്‍ വസ്തുക്കള്‍ വാങ്ങുകയും ലൈബ്രറി വകയായുള്ള കെപിഎസ്‌ മേനോന്‍ ഹാള്‍, സിപിഡബ്ള്യൂ ഓഫീസ്‌, ജാക്സന്‍ മെഡിക്കത്സ്‌, പ്ളാസ, ജോണ്‍സണ്‍ ബേക്കറി മുതലായ സ്ഥാപനങ്ങള്‍ക്കായി വാടകയ്‌ക്ക്‌ കൊടുത്തിരിക്കുകാണ്‌. ഇതു പോരാഞ്ഞിട്ടെന്നവണ്ണം ലൈബ്രറിയുടെ റീഡിംഗ്‌ റൂമിന്‌ നടുവിലായി റൈഫിള്‍ അസോസിയേഷനും വാടകയ്‌ക്ക്‌ നല്‍കിയിട്ടുണ്ട്‌. തിരുനക്കര സെന്‍ട്രല്‍ ജംഗ്ഷനിലുള്ള വലിയ കെട്ടിടത്തിലെ പരിമിതമായ ഇടത്തില്‍ റീഡിംഗ്‌ റൂം മാത്രമായി ഒതുക്കി ബാക്കിഭാഗവും വാടകയ്‌ക്ക്‌ നല്‍കിയിരിക്കുകയാണ്‌. ഇന്ദിരാഗാന്ധി, നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെണ്റ്റര്‍ പ്രവര്‍ത്തിക്കുന്നതും പബ്ളിക്ളൈബ്രറിയുടെ പുസ്തകങ്ങള്‍ക്കിടയില്‍ തന്നെയാണ്‌. ഇതുമൂലം അമൂല്യമായ പല പുസ്തകങ്ങളും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. പബ്ളിക്ളൈബ്രറിയുടെ കീഴിലുള്ള ജവഹര്‍ബാലഭവന്‍ കഴിഞ്ഞവര്‍ഷം ലൈബ്രറി ഭാരവാഹികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങാതെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ അത്‌ നന്നായി പ്രവര്‍ത്തിക്കുന്നു. ൨൦൦൪-൨൦൦൫ കാലയളവില്‍ നടന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ രണ്ട്‌ ഭേദഗതികള്‍ മാനേജ്മെണ്റ്റ്‌ ഭരണാധികാരികള്‍ നടത്തിയിരുന്നു. ഭരണസമിതിയുടെ കാലാവധി ൩ വര്‍ഷമെന്നത്‌ അഞ്ചുവര്‍ഷമായി ഉയര്‍ത്തി. കൂടാതെ ൬൮ ലെ ബൈലോയിലെ നിര്‍ബന്ധമായും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കമ്മറ്റിയിലുണ്ടാകണമെന്ന നിയമവും കാറ്റില്‍ പറത്തപ്പെട്ടു. ഇതിണ്റ്റെ പിന്നില്‍ ചില ഗൂഢോദ്ദേശം ഉള്ളതായും പറയപ്പെടുന്നു. മാനേജ്മെണ്റ്റിണ്റ്റെ സ്വേച്ഛാധിപത്യത്തില്‍ മനംമടുത്ത്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം ജീവനക്കാര്‍ കോട്ടയം പബ്ളിക്‌ ലൈബ്രറിയില്‍ നിന്നും സ്വയമേവരാജി വച്ചു പിരിഞ്ഞതായും പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയുള്ള കമ്പ്യൂട്ടറുകളില്‍ ഏറിയപങ്കും തകരാറിലാണ്‌. അതുകൊണ്ടുതന്നെ പുസ്തകങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ തിട്ടപ്പെടുത്താനാകാത്ത നിലയിലാണ്‌. ഇപ്പോള്‍ മാനേജ്മെണ്റ്റ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഒരു വാന്‍ ലോണ്‍ ട്രസ്റ്റിണ്റ്റെ പേരുപറഞ്ഞ്‌ പാസാക്കിയിട്ടുള്ളതായി പറയുന്നു. ൧൨൮ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ൧൮൮൨ ല്‍ ദിവാന്‍ പേഷ്കാര്‍ റ്റി. രാമറാവു ൧൦൦-ാം നമ്പരായി തുടങ്ങിവച്ച ലൈബ്രറി ട്രസ്റ്റാണെന്നാണ്‌ ഭരണസമിതി അവകാശപ്പെടുന്ന തെങ്കിലും അത്‌ മെമ്പര്‍മാരിലും പൊതുജനങ്ങളിലും സംശയം ജനിപ്പിച്ചിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്കിടയില്‍ ഇതൊരു സര്‍ക്കാര്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയും നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ ഊട്ടിയുറപ്പിക്കാന്‍ പബ്ളിക്ളൈബ്രറിയുടെ കെട്ടിടത്തില്‍ സെന്‍ട്രല്‍ ഗവണ്‍മെണ്റ്റിണ്റ്റെ എംബ്ളത്തോടുകൂടി ഇന്‍കംടാക്സിണ്റ്റെ ബോര്‍ഡും, സംസ്ഥാന ഗവണ്‍മെണ്റ്റ്‌ സ്ഥാപനത്തിണ്റ്റെ ബോര്‍ഡും സ്ഥിതി ചെയ്യുന്നത്‌. ഈ അടുത്ത കാലത്ത്‌ ലൈബ്രറിയിലെ ജീവനക്കാരിയായ ഒരു സ്ത്രീയെ മാനേജ്മെണ്റ്റ്‌ സസ്പെണ്റ്റ്‌ ചെയ്തതും വിവാദമായിരുന്നു. മൂന്നു വിഷയത്തില്‍ പി.ജിയും ഇംഗ്ളീഷ്‌ ജേര്‍ണലിസത്തില്‍ ഡിപ്ളോമയും ലൈബ്രറി സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും എടുത്തിട്ടുള്ള ഈ ജീവനക്കാരി ലൈബ്രറി ഓട്ടോമേഷന്‍ നെറ്റ്‌വര്‍ക്കില്‍ പി.ജി ഡിപ്ളോമ പരീക്ഷ കഴിഞ്ഞ്‌ റിസള്‍ട്ട്‌ കാത്തിരിക്കുകയുമാണ്‌. ഒഴിവുളള തസ്തികയിലേക്ക്‌ തനിക്ക്‌ നിയമനം തരണമെന്ന്‌ അപേക്ഷിച്ച കുറ്റത്തിനായിരുന്നു ഈ വനിതാ ജീവനക്കാരിക്ക്‌ സസ്പെന്‍ഷന്‍ കിട്ടിയത്‌. കോട്ടയം പബ്ളിക്ളൈബ്രറി സെക്രട്ടറിക്കെതിരെ അകാരണമായി സസ്പെണ്റ്റ്‌ ചെയ്യപ്പെട്ട അസിസ്റ്റണ്റ്റ്‌ ലൈബ്രറേറിയന്‍ ഷൈനി ജോസഫ്‌ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ്‌. അകാരണമായ സസ്പെന്‍ഷന്‍ റദ്ദാക്കി കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by