Categories: Kannur

കണ്ണൂറ്‍ യൂണിവേഴ്സിറ്റിയിലെ അശാസ്ത്രീയമായ ഗ്രേഡിങ്ങ്‌ സമ്പ്രദായത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published by

കണ്ണൂറ്‍: കഴിഞ്ഞ അധ്യായന വര്‍ഷത്തിലെ ഡിഗ്രി പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിലുണ്ടായ അനാസ്ഥയും അശാസ്ത്രീയതയും ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിരിക്കുകയാണെന്ന്‌ കണ്ണൂറ്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. യൂണിവേഴ്സിറ്റി നടപ്പിലാക്കിയ ഗ്രേഡിങ്ങ്‌ സമ്പ്രാദത്തിലെ അശാസ്ത്രീയ മൂലം നിരവധി കുട്ടികള്‍ക്ക്‌ പി.ജി പ്രവേശനത്തിന്‌ അനുമതി ലഭിക്കാത്ത സ്ഥിതിയാണുള്ളത്‌. അഞ്ച്‌ സ്റ്റേജ്‌ ഗ്രേഡിങ്ങ്‌ സമ്പ്രദായം നടപ്പിലാക്കിയ യൂണിവേഴ്സിറ്റി നാല്‌ പോയണ്റ്റ്‌ ലഭിച്ച വിദ്യാര്‍ത്ഥിക്ക്‌ എ ഗ്രേഡും ൩ പോയണ്റ്റുകാര്‍ക്ക്‌ ബി ഗ്രേഡും ൨ പോയണ്റ്റുകാര്‍ക്ക്‌ സി ഗ്രേഡും ഒരു പോയണ്റ്റുകാര്‍ക്ക്‌ ഡി ഗ്രേഡും ക്രമത്തിലായിരുന്നു അനുവദിച്ചത്‌. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ അധികാരികളുടെ നിലപാടു മൂലം വിദ്യാര്‍ത്ഥികള്‍ വെട്ടിലാവുകയായിരുന്നു. ൧.൫ മുതല്‍ ൨.൫ വരെ ഗ്രേഡ്‌ പോയണ്റ്റ്‌ ലഭിക്കുന്ന കുട്ടികളൊക്കെ ഗുഡ്‌ എന്നായിരുന്നു ആദ്യത്തെ ഓര്‍ഡറില്‍ പറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ ൧.൯ ഗ്രേഡ്‌ കിട്ടിയ കുട്ടി പോലും പരാജയപ്പെടുകയായിരുന്നു. നാല്‌ ഗ്രേഡ്‌ കിട്ടിയ കുട്ടികള്‍ക്ക്‌ ൧൦൦ ശതമാനം മാര്‍ക്കുണ്ടായാല്‍ രണ്ട്‌ ഗ്രേഡ്‌ ലഭിച്ചവര്‍ സ്വാഭാവികമായും ൫൦ ശതമാനം മാര്‍ക്കാണെന്ന ധാരണയില്‍ ഫലമറിഞ്ഞവര്‍ ഉപരിപഠനത്തിനായി അന്യ സംസ്ഥാനയൂണിവേഴ്സിറ്റികളില്‍ അടക്കം അഡ്വാന്‍സ്‌ തുക നല്‍കി സീറ്റ്‌ ഉറപ്പിച്ചു. എന്നാല്‍ രണ്ട്‌ ഗ്രേഡ്‌ ലഭിച്ചവര്‍ക്ക്‌ ൪൦ ശതമാനം മാര്‍ക്ക്‌ മാത്രമേ ഉളളൂ എന്നറിഞ്ഞ വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തില്‍ ആശങ്കാകുലരാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഗ്രേഡിങ്ങിലെ അശാസ്ത്രീയത സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ ശുപാര്‍ശയോടെ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സിലര്‍ക്ക്‌ ഇന്ന്‌ നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തുടര്‍നടപടികളുണ്ടാവുന്നില്ലെങ്കില്‍ ആദ്യം പ്രക്ഷോഭവും പിന്നീട്‌ നിയമനടപടികളും കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഭാരവാഹികളായ സി.മാധവന്‍, പി.ലക്ഷ്മണന്‍, ജഗതി, ജ്യോതിഷ്‌, മുഹമ്മദ്‌ ഷെരീഫ്‌ കാവത്ത്‌, ഇ.ലിജിന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by