Categories: Kasargod

അഴിമതി തടഞ്ഞ്‌ രാജ്യത്തെ രക്ഷിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകണം: ബിഎംഎസ്‌

Published by

കാഞ്ഞങ്ങാട്‌: രാജ്യത്ത്‌ സര്‍വ്വവ്യാപിയായി തീര്‍ന്ന അഴിമതിയെ ചെറുക്കാനും രാജ്യത്തെ രക്ഷിക്കാനും തൊഴിലാളി ശക്തി സമാഹരണത്തില്‍ കൂടി മാത്രമെ കഴിയുകയുള്ളൂ എന്നും, അഴിമതിക്കെതിരെ സര്‍വ്വശക്തിയുമെടുത്ത്‌ പോരാടേണ്ട സമരം അതിക്രമിച്ചിരിക്കുകയാണെന്നും ബിഎംഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.വി.ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. ബിഎംഎസ്സ്‌ സ്ഥാപനദിനത്തോടനുബന്ധിച്ച്‌ കാഞ്ഞങ്ങാട്‌ ടൗണ്‍ഹാളില്‍ നടന്ന വന്‍തൊഴിലാളി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടികള്‍ നല്‍കുന്ന നികുതി പണമുപയോഗിച്ച്‌ നടത്തുന്ന പദ്ധതികളുടെ പോലും പങ്ക്‌ പറ്റി സര്‍വ്വത്ര അഴിമതികാട്ടുന്ന ഭരണക്കാരെ ജനകീയശക്തിക്കുമുന്നില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ലാകാര്യവാഹ്‌ വേലായുധന്‍ കൊടവലം, പി.ദാമോദരപണിക്കര്‍, ടി.കൃഷ്ണന്‍, പി.പി.സഹദേവന്‍, എ.വേണുഗോപാല്‍, വി.വി.ബാലകൃഷ്ണന്‍, എം.ബാബു, എ.വിശ്വനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഎംഎസ്സ്‌ ജില്ലാ പ്രസിഡണ്ട്‌ അഡ്വ: പി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട്‌: ബിഎംഎസ്‌ സ്ഥാപന ദിനത്തില്‍ കാസര്‍കോട്‌ മുരളി മുകുണ്ട്‌ ഓഡിറ്റോറിയത്തില്‍ നടന്ന തൊഴിലാളി സംഗമം ബിഎംഎസ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ടി.വി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.അഴിമതി എന്ന മഹാവ്യാധിയുടെ പിടിയിലാണ്‌ ഇന്ത്യന്‍ സമൂഹം. 2006ല്‍ ലോകത്തില്‍ അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 67-ാം സ്ഥാപനമായിരുന്ന ഇന്ത്യ 2007ല്‍ 97-ാം സ്ഥാനത്തായി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ 2ജി സ്പെക്ട്രം തുടങ്ങിയ അഴിമതികളുടെയും മറ്റും കണക്കെടുക്കുമ്പോള്‍ നമ്മുടെ രാജ്യത്തിണ്റ്റെ അവസ്ഥ എന്തായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേയുള്ളു. രാഷ്‌ട്രം ശക്തമായാല്‍ തൊഴിലാളി ശക്തമാകും. തൊഴിലാളി തല ഉയര്‍ത്തി നിന്നാല്‍ രാജ്യത്തിണ്റ്റെയും ശിരസ്സ്‌ ഉയര്‍ന്ന്‌ നില്‍ക്കും. അഴിമതിക്കെതിരെയുള്ള പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി ബിഎംഎസ്‌ ലക്ഷക്കണക്കിന്‌ തൊഴിലാളികളെ അണി നിരത്തി കൊണ്ട്‌ നവംബര്‍ 23ന്‌ പാര്‍ലമെണ്റ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തും. ഗ്രാമഗ്രാമങ്ങളില്‍ പദയാത്രകളും വാന്‍ പ്രകടനങ്ങളും നടത്തി അധികാരികള്‍ക്ക്‌ അവകാശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി സംഗമത്തില്‍ ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ അഡ്വ.പി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ ജില്ലാ ഭാരവാഹികളായ വി.വി.ബാലകൃഷ്ണന്‍, എ.കേശവ, കൊട്ടോടി നാരായണന്‍, എ.വിശ്വനാഥന്‍, പി.വി.സഹദേവന്‍, എം.ബാബു, കെ.നാരായണന്‍, എ.വിശ്വനാഥന്‍, രാഷ്‌ട്രീയ സ്വയം സേവക സംഘം താലൂക്ക്‌ സംഘ ചാലക്‌ കെ.ദിനേശ്‌ എം.കെ.രാഘവന്‍, കെ.ദിവാകര, ഐത്തപ്പ്‌, കൊറഗന്‍, ഗോപാലന്‍ ഉദുമ, പുരുഷോത്ത ആചാര്യ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി.കമലാക്ഷ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts