Categories: Vicharam

ഗോപാലന്‍ സാര്‍ തികഞ്ഞ മതേതരനാ! മതേതരന്‍ ഭരിച്ചാല്‍ അങ്ങനെയാ!

Published by

നമ്മുടെ ഗോപാലന്‍സാറൊരു സംഭവമാ. കേട്ടില്ലേ ദേവസ്വത്തില്‍ മതേതരന്‍ സാറു വരുത്തിയ പരിഷ്ക്കാരങ്ങള്‍? പൂജയെടുപ്പും ചിങ്ങം ഒന്നും എന്തിന്‌ ഹിന്ദുവിന്‌ വിശേഷപ്പെട്ട ദിവസങ്ങള്‍ മതേതര ദേവസ്വം ബോര്‍ഡില്‍ ഇനി അവധിയായിരിക്കില്ല!

ഹിന്ദു വര്‍ഗീയത ദേവസ്വം ബോര്‍ഡില്‍ വെച്ചു പൊറുപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഗോപാലന്‍ സാറും കൂട്ടരും അനുവദിക്കില്ല! ഓണവും വിഷുവും ദീപാവലിയും അവധിയാക്കേണ്ട കാര്യമില്ലെന്നേ. ക്രിസ്മസ്സും ബക്രീദും ഈസ്റ്ററും അവധിയായി തരും. വല്ല പരാതിയുമുണ്ടെങ്കില്‍ ഇന്റര്‍ ചര്‍ച്ച കൗണ്‍സിലിനോ രൂപതാ കോടതിയ്‌ക്കോ അരമന കോടതിയിലോ വഖഫ്‌ ബോര്‍ഡിലോ കൊടുത്തോണം. പൂജാരിമാരേയും ദേവസ്വം ജീവനക്കാരേയും പള്ളിക്കാരും ലീഗുകാരും വഖഫ്‌ ബോര്‍ഡുംകൂടി തീരുമാനിച്ചു തരും.

തന്ത്രിമാരും പൂജാരിമാരും അടിയന്തരമായി ബിഷപ്പുമാരെ കാണുക. അല്ലെങ്കില്‍ പണിപോക്കോ!

ദേവസ്വം ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വം അഞ്ചുനേരം നിസ്ക്കരിക്കണമെന്ന്‌ ഗോപാലന്‌ സാറു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. ഒരു ന്യൂനപക്ഷകേന്ദ്രീകരണ ഭരണമാണല്ലോ കേരളത്തില്‍ ഇപ്പോഴുള്ളത്‌. ഇപ്പോള്‍ ക്ഷേത്രവും ആചാരങ്ങളും അതിനനുസരിച്ച്‌ ക്രമീകരിക്കണമല്ലോ.

പള്ളിക്കാരുടെ കത്തുണ്ടെങ്കിലെ ഇനി ശബരിമലയില്‍ വല്ലതും നടക്കൂ. മുസ്ലീംലീഗ്‌ ഇടഞ്ഞാല്‍ അയ്യപ്പന്മാര്‍ വലയും. എന്തിന്‌ ഗോപാലന്‍സാറ്‌ തന്നെ കഷ്ടപ്പെടും!

എന്‍എസ്‌എസുകാരുപോലും മെത്രാന്മാരുമായി സഖ്യത്തിലേര്‍പ്പെട്ടു കഴിഞ്ഞു. വല്ലതും നടക്കണമെങ്കില്‍ സുകുമാരന്‍ നായരു വെറ്റിലയും പൊകയിലയുമായി അരമനയിലും മലപ്പുറത്തും പോയി കാത്തിരിക്കണം.

ദേവസ്വത്തില്‍ വല്ല പണിയും ശാന്തിയും വേണ്ടവര്‍ ഇനി ബ്രാഞ്ച്‌ സെക്രട്ടറിയുടെ കത്തിനൊന്നും പോകേണ്ട. വല്ല മുക്രിയുടേയോ പള്ളി വികാരിയുടെയോ കത്ത്‌ വാങ്ങുക. ദേവസ്വം ജീവനക്കാര്‍ ക്രിസ്ത്യന്‍ സഭയുടെയോ മുസ്ലീം ആരാധനാ കലണ്ടറോ വാങ്ങി സൂക്ഷിച്ചോണം. ഇനി നിങ്ങളുടെ അവധിയും മറ്റും അതില്‍ പറയും പ്രകാരമായിരിക്കും. വെറുതെ അവയുടെയെല്ലാം ഒരു കോപ്പി ദേവസ്വം ബോര്‍ഡിനെക്കൊണ്ട്‌ തയ്യാറാക്കിച്ച്‌ ബുദ്ധിമുട്ടിക്കരുത്‌-പ്ലീസ്‌.

പിന്നെ ഒരു കാര്യം കൂടി, ആത്മാര്‍ത്ഥതയില്ലെങ്കില്‍ ജോലിയുടെ ഭാഗമായി തിരുനടയില്‍നിന്ന്‌ നാലാള്‍ കേള്‍ക്കെ വിളിക്കാറുള്ള ശരണം വിളിയും നാമജപവും ദേവസ്വം ജീവനക്കാര്‍ കാലാനുസരണം ഒന്നു മാറ്റി വിളിച്ചോളൂ! ‘സ്വാമി അള്ളാഹൂ അക്ബര്‍’ എന്നോ ‘അയ്യപ്പാ ഹല്ലേല്‍ ഹുയ്യാ. സ്ത്രോത്രം മാതാവേ എന്നോ മറ്റോ!’

പേടിക്കണ്ട, ഉത്തരവ്‌ ഉടനെ വന്നോളും. നമ്മുടെ ഗോപാലന്‍ സാര്‍ തികഞ്ഞ മതേതരനാ!

പെണ്ണുക്കര രാധാകൃഷ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by