Categories: Kasargod

നാനോകാറിന്‌ തീപിടിച്ചു

Published by

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന രജിസ്ട്രേഷന്‍ ഇല്ലാത്ത നാനോ കാറിന്‌ തീപിടിച്ചത്‌ നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. പോലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചതോടെ വന്‍ദുരന്തം ഒഴിവായി. കാറുടമയും കാറിന്‌ അകത്ത്‌ ഉണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ കോട്ട മാര്‍ക്കറ്റിന്‌ അടുത്ത്‌ ഇന്നലെ രാവിലെ 7.3൦യോടെയാണ്‌ സംഭവം. മാണിക്കോത്ത്‌ സ്വദേശി നാസറിണ്റ്റെ പുത്തന്‍ നാനോ കാറിനാണ്‌ തീ പിടിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts