Categories: Kannur

ക്ഷീര കര്‍ഷകരെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി

Published by

കണ്ണൂറ്‍: രണ്ടു പശുക്കളെ വളര്‍ത്തുന്നതോ പത്ത്‌ ലിറ്റര്‍ പാല്‍ അളക്കുന്നതോ ആയ ക്ഷീര കര്‍ഷക കുടുംബത്തെ കേന്ദ്ര ഗവണ്‍മെണ്റ്റ്‌ പദ്ധതിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുമെന്ന്‌ ഗ്രാമ വികസന-ക്ഷീര വികസന-വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. അഞ്ചരക്കണ്ടി ക്ഷീരോല്‍പാദക സഹകരണ സംഘത്തിണ്റ്റെ മില്‍ക്ക്‌ കൂളര്‍ പാക്കിംഗ്‌ മെഷീന്‍ യൂണിറ്റ്‌ മുഴപ്പാലയില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം ൧൫൦൦൦ രൂപയുടെ ആനുകൂല്യം തൊഴിലുറപ്പു പദ്ധതി പ്രകാരം ഒരു കര്‍ഷക കുടുംബത്തിന്‌ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍വില വര്‍ദ്ധനയില്ലാത്തത്‌ ക്ഷീര കര്‍ഷകര്‍ക്ക്‌ തിരിച്ചടിയുണ്ടാക്കുന്ന കാര്യം സര്‍ക്കാരിണ്റ്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കെ.കെ. നാരായണന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച്‌ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ക്ഷീര കര്‍ഷകരെ ആദരിച്ചു. ക്ഷീരോല്‍പാദന സഹകരണ സംഘം അംഗങ്ങളുടെ മക്കള്‍ക്കുളള കേഷ്‌ അവാര്‍ഡ്‌ വിതരണം ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജാക്സന്‍ ജോബ്‌ നിര്‍വഹിച്ചു. ബ്ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ വി. സുരേശന്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മാമ്പ്രത്ത്‌ രാജന്‍, എം.ഷാജി, പാറക്കല്‍ ഉഷ, എന്നിവരും ക്ഷീര വികസന അസി. ഡയറക്ടര്‍ തമ്പി മാത്യു, ക്ഷീരവികസന ഓഫീസര്‍ വി.ജെ. റീന, വെറ്ററിനറി സര്‍ജന്‍ കെ.പി. അനില്‍കുമാര്‍ എന്നീ ഉദ്യോഗസ്ഥരും സാമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു. സംഘം പ്രസിഡണ്ട്‌ കെ.കെ. ജയരാജന്‍ സ്വഗതവും സെക്രട്ടറി ആര്‍.പി. അശോകന്‍ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by