Categories: Kottayam

വനിതാ താലൂക്ക്‌ അസി. സപ്ളൈ ഓഫീസര്‍ അവധിയില്‍, എല്‍ഡിക്ളാര്‍ക്ക്‌ സസ്പെന്‍ഷനില്‍

Published by

കോട്ടയം: വനിതാ അസി.സപ്ളൈ ഓഫീസര്‍ അവധിയില്‍, എല്‍ഡിക്ളാര്‍ക്കിന്‌ സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസില്‍ അസി.സപ്ളൈ ഓഫീസറും എല്‍ഡിക്ളാര്‍ക്കും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വാക്കേറ്റത്തിനിടയില്‍ വനിതാ അസി.സപ്ളൈ ഓഫീസര്‍ കായംകുളം സ്വദേശിനി റഷീദയെ തലചുറ്റലിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. അവധി ദിവസങ്ങളെച്ചൊല്ലിയായിരുന്നു വാക്കേറ്റമുണ്ടായത്‌. അതിനുടുത്ത ദിവസം തന്നെ വനിതാ അസി. സപ്ളൈ ഓഫീസര്‍ അവധിയെടുക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച തിരുവനന്തപുരം സിവില്‍ സപ്ളൈസ്‌ ഓഫീസറുടെ എല്‍ഡിക്ളാര്‍ക്കിനെ സസ്പെന്‍ഡുചെയ്തുകൊണ്ടുള്ള ഫാക്സ്‌ ഓഫീസിലെത്തി. സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ വനിതാ അസി. സപ്ളൈ ഓഫീസറോട്‌ എല്‍ഡിക്ളാര്‍ക്ക്‌ അപമര്യാദയായി പെരുമാറിയതായാണ്‌ കാണിച്ചിരിക്കുന്നത്‌. താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ദിവസവും ഡ്യൂട്ടിസമയത്തിനു മുമ്പായി ൩ മണിയോടെ ഓഫീസ്‌ വിടുന്നതായും തണ്റ്റെ കാഷ്വല്‍ലീവ്‌ ൨൧ ദിവസമെന്നത്‌ ൨൩ ദിവസമായി മാറ്റാന്‍ ഓഫീസറോടു പറഞ്ഞതിണ്റ്റെ പേരിലാണ്‌ തനിക്കേതിരെ സസ്പെന്‍ഷന്‍ നടപടിയെന്നാണ്‌ എല്‍ഡിക്ളാര്‍ക്കിണ്റ്റെ വിശദീകരണം. കാര്യങ്ങള്‍ പറയുന്നതിനിടയില്‍ തനിക്കു പിടിപാടുണ്ടെന്നും അതിണ്റ്റെ ഫലം താമസിയാതെ അറിയാമെന്നും ഓഫീസരല്‍ പറഞ്ഞതായാണ്‌ എല്‍ഡിക്ളാര്‍ക്ക്‌ പറയുന്നത്‌. അഴിമതിക്കെതിരെ ചില രാഷ്‌ട്രീയ സംഘടനകളും പൊതുജനങ്ങളും താലൂക്ക്‌ സപ്ളൈ ഓഫീസിനു മുന്നില്‍ സമരവുമായി വരാനിരിക്കെയാണ്‌ വനിതാ ഓഫീസറുടെ അവധിയും, എല്‍ഡിക്ളാര്‍ക്കിണ്റ്റെ സസ്പെന്‍ഷനും. ഇത്‌ ജീവനക്കാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ ഇതുവരെ ആരും താലൂക്ക്‌ സപ്ളൈ ഓഫീസറോട്‌ വിശദീകരണം ചോദിച്ചിട്ടില്ലെന്നാണറിവ്‌. താലൂക്ക്‌ സപ്ളൈ ഓഫീസര്‍ വിശദീകരണം നല്‍കാതെ എല്‍ഡിക്ളാര്‍ക്ക്‌ എങ്ങിനെ സസ്പെ ന്‍ഷനിലായതിനെ ചോദ്യം ബാക്കിനില്‍ക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by