Categories: Kasargod

റിട്ട.പ്രൊഫസറെയും വീട്ടുകാരെയും ബന്ദിയാക്കി വന്‍ കവര്‍ച്ച

Published by

തൃക്കരിപ്പൂറ്‍: ഉദിനൂറ്‍ റെയില്‍വെ ഗെയ്റ്റിന്‌ സമീപത്തെ ലക്ഷ്മിറാമില്‍ പയ്യന്നൂറ്‍ കോളേജിലെ റിട്ട പ്രൊഫസര്‍ ഇ.വി.മനോഹരണ്റ്റെ വീട്ടില്‍ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ്‌ കവര്‍ച്ച നടന്നത്‌. 14 പവന്‍ സ്വര്‍ണ്ണവും 25,൦൦൦ രൂപയും പുതിയ സ്വിഫ്റ്റ്‌ കാറും മൊബൈല്‍ ഫോണുമാണ്‌ മോഷണം പോയത്‌. കാര്‍ പിന്നീട്‌ പയ്യന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷ്ടാക്കളുമായുള്ള മല്‍പിടിത്തത്തില്‍ പ്രൊഫസര്‍ക്ക്‌ കൈക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ മുന്‍വശത്തെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങിയപ്പോള്‍ പ്രൊഫസര്‍ ഗേറ്റില്‍ വച്ചിരുന്ന പത്രം എടുക്കുന്നതിനിടയില്‍ മോഷ്ടാവ്‌ അകത്തേക്ക്‌ കടക്കുകയായിരുന്നു. വളര്‍ത്തു നായയുടെ കുരകേട്ട്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരാള്‍ അകത്ത്‌ കയറി പോകുന്നത്‌ ശ്രദ്ധയില്‍പെട്ടു. ഇയാളെ ചെറുക്കാന്‍ ചെന്നപ്പോള്‍ മറ്റ്‌ രണ്ടുപേരും കൂടി എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കഴുത്തില്‍ കത്തിവെച്ച ശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ കാട്ടിതരാന്‍ ആവശ്യപ്പെട്ടു. ഉടനെ വൃദ്ധയായ മാതാവ്‌ എ.വി.രാജലക്ഷ്മി, സഹോദരി പുത്രന്‍ രോഹിത്‌ എന്നിവരെയും കൊണ്ട്‌ വന്ന്‌ കസേരയില്‍ ഇരുത്തിയശേഷം പ്രൊഫസറുടെയും അമ്മയുടെയും ദേഹത്ത്‌ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. അലമാരയുടെ താക്കോലും തട്ടിയെടുത്ത മോഷ്ടാക്കള്‍ അലമാര തുറന്ന്‌ ബാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു. ലാണ്റ്റ്‌ ഫോണിണ്റ്റെ കണക്ഷന്‍ വിഛേദിച്ച്‌ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി സിംകാര്‍ഡ്‌ ഉപേക്ഷിച്ച്‌ ഫോണ്‍ കൊണ്ടുപോയി. പിന്നീട്‌ പ്രൊഫസറെയും കുടുംബത്തെയും പൂജാമുറിയില്‍ ഇട്ട്‌ പൂട്ടിയഷശേഷം പ്രൊഫസറുടെ കെ.എല്‍.60സി2268 മാരുതിസ്വിഫ്റ്റ്‌ കാറുമായി രക്ഷപ്പെടുകയായിരുന്നു. പഴയ പൂജാമുറിയായതിനാല്‍ വാതില്‍ ശക്തമായി തള്ളിയപ്പോള്‍ ഓടമ്പല്‍ ഇളകി വന്നത്‌ കാരണമാണ്‌ കുടുംബത്തിന്‌ രക്ഷപ്പെടാന്‍ സാധിച്ചത്‌. ഉടനെ തൊട്ടടുത്ത വീട്ടില്‍ പോയി ചന്തേര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാക്കള്‍ തമിഴ്‌ കലര്‍ന്ന മലയാളമാണ്‌ സംസാരിച്ചിരുന്നത്‌ എന്ന്‌ പ്രൊഫസര്‍ പറഞ്ഞു. 20 വയസ്സിന്‌ താഴെ പ്രായം തോന്നിക്കുന്ന മൂവരും കറുത്ത ശരീര പ്രകൃതിയുള്ളവരാണ്‌. മോഷ്ടാക്കളില്‍ ഒരാള്‍ക്ക്‌ പരിക്ക്‌ പറ്റിയതായും സംശയമുണ്ട്‌. ബുധനാഴ്ച രാത്രി 11 മണിയോടെ നായകുരക്കുന്നത്‌ കേട്ടിരുന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ശ്രദ്ധിച്ചില്ല. മോഷ്ടാക്കള്‍ നേരത്തെ തന്നെ തൊഴുത്തില്‍ തമ്പടിച്ചതായി കരുതുന്നു. രാവിലെ പശുവിനെ കറക്കുന്നതിന്‌ വാതിലുകളും മറ്റും തുറക്കുന്നത്‌ തക്കം പാര്‍ത്ത്‌ ഇരിക്കുകയായിരുന്നു കവര്‍ച്ചക്കാര്‍. സമീപത്ത്‌ നിന്നും ചെരുപ്പും ഭക്ഷണ പദാര്‍ത്ഥത്തിണ്റ്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. സമീപത്തുനിന്നും നായക്ക്‌ നല്‍കാന്‍ കൊണ്ടുവന്ന വിഷവും കണ്ടെത്തി. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശുകന്‍ നീലേശ്വരം, കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി പി.വി.തമ്പാന്‍, നീലേശ്വരം സി.ഐ.സുരേഷ്‌ ബാബു, ചന്തേര എസ്‌ഐ നാരായണന്‍, ഫോറന്‍സിക്‌ വിദഗ്‌ദ്ധരും, ഡോഗ്‌ സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ്‌ നായ അലക്സ്‌ മണം പിടിച്ച്‌ തൊട്ടടുത്ത ക്വാട്ടേഴ്സിനും കിണറിനും വലം വച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts