Categories: Kasargod

ചൈല്‍ഡ്ലൈന്‍ കുട്ടികള്‍ക്ക്‌ അത്താണിയാകുന്നു

Published by

കാസര്‍കോട്‌: സമൂഹത്തില്‍ പീഡനങ്ങള്‍ക്കും, അവഗണനയ്‌ക്കും, ചൂഷണത്തിനും വിധേയരായ ബാലികാ – ബാലന്‍മാര്‍ക്ക്‌ ചൈല്‍ഡ്ലൈന്‍ അത്താണിയാകുന്നു. ഏതൊരു കുട്ടിക്കും തണ്റ്റെ നിസ്സഹായ അവസ്ഥയില്‍ സഹായത്തിനായി ൧൦൯൮ എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്ന ഈ സ്ഥാപനം കുട്ടികളുടെ ആശാകേന്ദ്രമായി മാറിക്കഴിഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും അവരുടെ ബഹുമുഖ പ്രതിഭകളെ വികസിപ്പിക്കാനും ചൈല്‍ഡ്ലൈന്‍ നിരവധി പരിപാടികളാണ്‌ നടത്തി വരുന്നത്‌. ബാലവേല, ബാലപീഢനം, തുടങ്ങി കുട്ടികള്‍ നേരിടുന്ന ഏത്‌ പ്രശ്നങ്ങള്‍പോലും ചൈല്‍ഡ്‌ ലൈനില്‍ കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ വിളിച്ചറിയിക്കാവുന്നതാണ്‌. ജില്ലയില്‍ ബാല ഭിക്ഷാടനം നിര്‍ത്തലാക്കാന്‍ ചൈല്‍ഡ്ലൈന്‍ ഇതിനകം നടപടി സ്വീകരിച്ച്‌ കഴിഞ്ഞു. ഇതിണ്റ്റെ ഭാഗമായി കുട്ടികളെകൊണ്ടുളള ലോട്ടറി ടിക്കറ്റ്‌ വില്‍പ്പന നിര്‍ത്താനും നടപടി എടുത്തു. ജില്ലയിലെ വിവിധ സ്കൂള്‍ പി ടി എ യോഗങ്ങള്‍ വിളിച്ചുകൂട്ടി ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തനങ്ങളെ പറ്റിയും കുട്ടികള്‍ക്ക്‌ നല്‍കേണ്ട സംരക്ഷണത്തെ കുറിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ മയക്കുമരുന്ന്‌, പാന്‍മസാല, ഉപയോഗിക്കുന്നത്‌ തടയാനുളള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുകയും, സ്കൂള്‍ പ്രധാന അദ്ധ്യാപകര്‍ക്ക്‌ അതിനുളള പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളുടെ പ്രശ്നങ്ങള്‍ അവരില്‍ നിന്ന്‌ തന്നെ മനസ്സിലാക്കാനായി എട്ട്‌ ഓപ്പണ്‍ ഹൗസ്‌ ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം ചൈല്‍ഡ്‌ ലൈന്‍ നടത്തിയിരുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സ്പെഷ്യല്‍ ജുവനൈല്‍ പോലീസ്‌ യൂണിറ്റ്‌, സ്കൂള്‍ അദ്ധ്യാപകര്‍, ഐ സി ഡി എസ്‌ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക്‌ പ്രത്യേകം പരിശീലനം നടത്തി. കുട്ടികള്‍ക്കായി, റാലി, ചിത്ര രചന, ക്വിസ്‌ മല്‍സരങ്ങള്‍, എന്നിവ സംഘടിപ്പിച്ചു. ആണ്‍കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന പ്രകൃതി വിരുദ്ധ പീഡന കേസില്‍ കുട്ടികളുടെ പേര്‌ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ച്‌ പ്രതികള്‍ക്ക്‌ എതിരെ കര്‍ശന നടപടി എടുക്കാനും ചൈല്‍ഡ്‌ ലൈന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. സ്കൂളിനടുത്ത്‌ പാന്‍ മസാല വില്‍പ്പന നടത്തുന്ന കടകള്‍ റെയ്ഡ്‌ നടത്തും. കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ ബോധവല്‍ക്കരണ പരിപടികള്‍ വ്യാപകമാക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts