Categories: Samskriti

സ്വയം ഉയര്‍ത്തുക

Published by

നമുക്ക്‌ ഒരേ ഒരു വ്യക്തിത്വമേയുള്ളുവെന്ന്‌ നമ്മള്‍ കരുതുന്നു.അങ്ങേനെയൊരുമായലോകത്തിലാണ്‌ നമ്മള്‍ കഴിയുന്നത്‌.യഥാര്‍ത്ഥത്തിലുള്ള നമ്മളും സങ്കല്‍പത്തിലുള്ള നമ്മളും രണ്ടും രണ്ടാണ്‌.ആരാകണമെന്നാണോ നമ്മള്‍ നിശ്ചയിക്കുന്നത്‌ ആ വ്യക്തിത്വത്തെയാണ്‌ നമ്മള്‍ നിഷേധിക്കേണ്ടത്‌.

പുറമേയുള്ള ലോകത്തെ നീരിക്ഷിക്കുന്നതോടൊപ്പം നമ്മുടെ ഉള്ളിലുള്ള ലോകത്തെയും നീരിക്ഷിക്കേണ്ടതുണ്ട്‌. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സൂക്ഷ്മമായി നീരിക്ഷിക്കേണ്ടതുണ്ട്‌.

നമ്മുടെ സങ്കല്‍പമാണ്‌ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്ന്‌ നമുക്കപ്പോള്‍ മനസ്സിലാകും. നമ്മുടെ സങ്കല്‍പങ്ങളെ യാഥാര്‍ത്ഥ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇതിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്‌.

ഉദാഹരണമായി ഭര്‍ത്താവും ഭാര്യയും തങ്ങള്‍ സ്വപ്നലോകത്താണോ യഥാര്‍ത്ഥലോകത്താണോ ജീവിക്കുന്നതെന്ന്‌ സ്വയം വിലയിരുത്തേണ്ടതാണ്‌. പല തെറ്റിദ്ധാരണകളും ഉണ്ടാകുന്നത്‌ മായാലോകത്ത്‌ ജീവിക്കുന്നത്കൊണ്ടാണ്‌. ഇരുവരുടെയും സങ്കല്‍പങ്ങള്‍ തകരുമ്പോള്‍ മനസ്സിന്‌ മുറിവേള്‍ക്കുന്നു. യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കുവാന്‍ അവര്‍ക്ക്‌ കഴിയാതെ പോകുന്നു.

സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെപ്പോഴുമുണ്ട്‌.പക്ഷെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചല്ല ലോകത്ത്‌ കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയാനുള്ള ബുദ്ധിയും നമുക്കുണ്ടാകണം.

മറ്റുള്ളവരുടെ സങ്കല്‍പ്പരൂപങ്ങള്‍ മനസ്സില്‍ വരയ്‌ക്കുന്ന നമ്മള്‍ വിഷമിക്കേണ്ടിവരുന്നു. ഈ തിരിച്ചറിവ്‌ നിരീക്ഷണങ്ങള്‍ക്ക്‌ കൃത്യതയേകുന്നു. ഇത്‌ ബന്ധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മനസ്സില്‍ പലതും സങ്കല്‍പിക്കുമ്പോള്‍ ജീവിതം മനോഹരമാണ്‌. സങ്കല്‍പങ്ങളെ യാഥാര്‍ത്ഥ്യമായി തെറ്റിദ്ധിരിക്കാതെ സങ്കല്‍പം സങ്കല്‍പം മാത്രമാണെന്ന്‌ മനസ്സിലാക്കുക.

പ്രതീക്ഷകള്‍ ഇല്ലാത്ത ജീവിതം അനന്തമാണ്‌. എന്നാല്‍ സ്വന്തം പ്രതീക്ഷയ്‌ക്കുള്ളില്‍ ജീവിതം തളച്ചിടരുത്‌.ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളില്ലാത്ത ജീവിതം ശൂന്യമാണ്‌. പക്ഷെ പ്രതീക്ഷകള്‍ ഒരിക്കലും ഭിക്ഷാപാത്രം പോലെയാവരുത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by