Categories: Kasargod

ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

Published by

മാവുങ്കാല്‍: അജാനൂറ്‍ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ ഓഗസ്റ്റ്‌ ൯ന്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ സൗമ്യ ബാലകൃഷ്ണന്‍, സിന്ധു മേലടക്കം എന്നിവര്‍ അജാന്നൂറ്‍ പഞ്ചായത്ത്‌ ഭരണാധികാരികള്‍ക്ക്‌ മുന്നില്‍ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തില്‍ ബിജെപി നേതാക്കളായ കെ.വി.രാമകൃഷ്ണന്‍, രവീന്ദ്രന്‍ മാവുങ്കാല്‍, വടകര രാഘവന്‍, എ.കെ.സുരേഷ്‌, ഉണ്ണികൃഷ്ണന്‍.വി.കെ, മോഹനന്‍, പുഷ്പന്‍, മേലടുക്കം, കുഞ്ഞിരാമന്‍.വി, ശ്രീധരന്‍ ആനന്ദാശ്രമം വാര്‍ഡ്‌ മെമ്പര്‍മാരായ ബാലകൃഷ്ണന്‍ പുതിയകണ്ടം, ചഞ്ചലാക്ഷി രാംനഗര്‍ എന്നിവര്‍ സംബന്ധിച്ചു. ബിജെപി മെമ്പര്‍ സര്‍ക്കാര്‍ ജോലി ലഭിച്ച്‌ പോയ ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts