Categories: Kottayam

കോട്ടയം-കുമരകം റോഡ്‌ വികസനം മനഃപൂര്‍വ്വം അട്ടിമറിച്ചു: മന്ത്രിക്ക്‌ പരാതി നല്‍കി

Published by

കുമരകം: കുമരകം-കോട്ടയം റോഡുപണി അട്ടിമറിക്കപ്പെട്ടതാണെന്ന ആക്ഷേപത്തിന്‌ ശക്തിയേറുന്നു. റോഡുവികസനം നടക്കുമ്പോള്‍ തന്നെ പണി അട്ടിമറിക്കാന്‍ ഒരുവിഭാഗം നടത്തുന്ന ശ്രമം സംബന്ധിച്ച്‌ രാഷ്‌ട്രീയപാര്‍ട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും പോസ്റ്ററുകള്‍ നിരന്നിരുന്നു. ഇതു ശരിവയ്‌ക്കുന്നതാണ്‌ ഇപ്പോള്‍ കുമരകത്തിനും കോട്ടയത്തിനുമിടയ്‌ക്കുള്ള ചെങ്ങളം വില്ലേജ്‌ ഉള്‍പ്പെടുത്താതെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിണ്റ്റെ പേരില്‍ റോഡിനനുവദിച്ച ൫കോടി പാഴായിപ്പോയിരിക്കുന്നത്‌. റോഡിനു വീതി കൂട്ടാതിരിക്കാന്‍ താഴത്തങ്ങാടി ഭാഗത്തുള്ള ഒരുവിഭാഗം സമ്പന്നരായ ആളുകളുടെ സമ്മര്‍ദ്ദം റോഡുപണിയാരംഭത്തിലേ തന്നെയുണ്ടായിരുന്നു. റോഡരുകില്‍ താമസിക്കുന്ന ഇവരില്‍ പലരും ഇപ്പോഴത്തെ ഭരണ നേതൃത്വത്തിലെ മുഖ്യണ്റ്റെ ബന്ധുക്കളാണെന്നും കൂടാതെ മലയാളത്തിലെ പ്രമുഖപത്രത്തിണ്റ്റെ പത്രാധിപരുടെ ബന്ധുക്കളാണെന്നും റോഡുവികസനം നടക്കാതിരിക്കാന്‍ ഇവരുടെ സഹായമുണ്ടെന്നും റോഡുവികസനം നടക്കുമ്പോള്‍ മുതല്‍ പൊതുജന സംസാരമുണ്ടായിരുന്നു. റോഡുവികസനത്തിനു തടയിടാനായി ഒന്നോ രണ്ടോ പഴയ കെട്ടിടം കാട്ടി പൈതൃകത്തിണ്റ്റെ പേരില്‍ ലക്ഷങ്ങല്‍ ചിലവിട്ട്‌ വിപുല പരിപാടികള്‍ ആസൂത്രണം ചെയ്തതിനു പിന്നിലെ ചേതോവികാരം ഈ ഭാഗത്തെ റോഡു വികസനത്തിനു തടയിടാനുള്ള പുകമറ സൃഷ്ടിക്കലാണെന്നും അന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. ഇവരോടൊപ്പം സഹായത്തിനായി ഭരണപക്ഷത്തെ പ്രാദേശിക നേതാക്കളും കളിക്കുന്നതായുള്ള വാര്‍ത്തയും വന്നിരുന്നു. ഇപ്പോള്‍ ജനങ്ങളുടെ വാദങ്ങളും ആക്ഷേപങ്ങളും ശരിവയ്‌ക്കും വിധമുള്ള ബുദ്ധിപരമായ നീക്കമാണ്‌ സ്ഥലമെടുപ്പ്‌ റിപ്പോര്‍ട്ട്‌ ഫയലില്‍ നിന്നും ചെങ്ങളം വില്ലേജ്‌ ഒഴിവാക്കപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ച ൫ കോടി ലാപ്സായതും. എറണാകുളം, ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ, വെച്ചൂറ്‍ ഭാഗങ്ങളിലുള്ള നിരവധി വാഹനങ്ങളാണ്‌ കുമരകം വഴി കോട്ടയത്തേക്ക്‌ കടന്നു പോകുന്നത്‌. കുമരകം, കോട്ടയം നിവാസികളെപ്പോളെ ഇവരുടെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ റോഡ്‌. ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും ചില തല്‍പരകക്ഷികളുടെയും പ്രവര്‍ത്തനഫലമായി റോഡുപണി അട്ടിമറിക്കാനുളള എല്ലാ ശ്രമങ്ങളും ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന്‌ എതിര്‍ക്കുമെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. ഈ റോഡിണ്റ്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ ശ്രമിച്ചതായി കാണിച്ച്‌ ഡിസിസി ജന.സെക്രട്ടറി ജി.ഗോപകുമാര്‍ റവന്യൂമന്ത്രിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന സര്‍വ്വേ നടപടികളില്‍ ചെങ്ങളം വില്ലേജിണ്റ്റെ പേരു വിട്ടു പോയത്‌ മനഃപൂര്‍വ്വമാണോയെന്നു പരിശോധിക്കണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനോടൊപ്പം പദ്ധതിക്ക്‌ നഷ്ടപ്പെട്ട ഭരണാനുമതി പുനഃസ്ഥാപിച്ച്‌ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോട്ടയം-കുമരകം റോഡിണ്റ്റെ പണി ബോധപൂര്‍വ്വം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകളും രാഷ്‌ട്രീയ നേതൃത്വവും ജനങ്ങളും രംഗത്തുവരാനിരിക്കുന്നതായാണ്‌ വിവരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by