Categories: Kannur

സ്വന്തമായൊരു വീടിനായി ഒളിമ്പിക്സ്‌ താരം അധികൃതരുടെ കനിവ്‌ തേടുന്നു

Published by

പയ്യാവൂറ്‍: സ്വന്തമായൊരു വീടിനായി ഒളിമ്പിക്സ്‌ താരം അധികൃതരുടെ കനിവ്‌ തേടുന്നു. ഗ്രീസിലെ ഏഥന്‍സില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടി കേരളത്തെ ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയ കെ.എസ്‌.സിന്‍സിമോളാണ്‌ കയറിക്കിടക്കാനായി സ്വന്തമായൊരു വീടിനായി അധികൃതരുടെ കനിവ്‌ തേടുന്നത്‌. കുന്നത്തൂറ്‍ മലയിലെ ഒരു ചെറ്റക്കുടിലിലാണ്‌ കായികതാരം കുടുബവുമായി കഴിയുന്നത്‌. എടൂറ്‍ വികാസ്‌ ഭവന്‍ അന്തേവാസിയായ ഈ ഇരുപത്തിയഞ്ചുകാരി ൪*൪൦൦ റിലേയിലാണ്‌ സ്വര്‍ണം നേടിയത്‌. നാലാം ലാപ്പില്‍ സിന്‍സിമോള്‍ നടത്തിയ പ്രകടനമാണ്‌ സ്വര്‍ണമെഡലിന്‌ അര്‍ഹയാക്കിയത്‌. ഇതുകൂടാതെ ൧൦൦ മീറ്ററില്‍ നാലാം സ്ഥാനവും സിന്‍സിമോള്‍ നേടിയിരുന്നു. ഇക്കഴിഞ്ഞ ദേശീയ സ്പെഷ്യല്‍ സ്കൂള്‍ ഗെയിംസിണ്റ്റെ ൧൦൦, ൨൦൦ മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണവും റിലേയില്‍ വെള്ളിയും സിന്‍സി നേടിയിരുന്നു. എടൂറ്‍ വികാസ്‌ ഭവന്‍ സ്പെഷ്യല്‍ സ്കൂളിലെ കായികാധ്യാപകന്‍ ജാക്സണ്‍ മണിമല നിരപ്പേലാണ്‌ സിന്‍സിയുടെ പരിശീലകന്‍. സിന്‍സിയുടെ മൂത്ത സഹോദരി ബിന്‍സി സ്കൂള്‍ ഗെയിംസില്‍ ജില്ലാതലത്തില്‍ വിവിധയിനങ്ങളില്‍ ചാമ്പ്യനായിട്ടുണ്ട്‌. സംസ്ഥാനതലത്തില്‍ ൧൫൦൦ മീറ്ററില്‍ വെങ്കലവും നേടിയിട്ടുണ്ട്‌. അനുജത്തിയും വെളിമാനം ഹൈസ്കൂളിലെ പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായ അജീനയും കായികമേഖലയില്‍ സജീവമാണ്‌. കഴിഞ്ഞവര്‍ഷം ജില്ലാ സ്കൂള്‍ മത്സരങ്ങളില്‍ ൪൦൦ മീറ്ററില്‍ ഒന്നാം സ്ഥാനവും ഷോര്‍ട്ട്പുട്ടില്‍ രണ്ടാംസ്ഥാനവും അജീന നേടിയിട്ടുണ്ട്‌. അഭിലാഷ്‌, അഞ്ജന എന്നിവരാണ്‌ മറ്റ്‌ സഹോദരങ്ങള്‍. കുന്നത്തൂര്‍പാടിക്കടുത്തെ പാലയാട്‌ കക്കാട്ടിക്കാലായില്‍ സിറിയക്‌-വത്സമ്മ ദമ്പതികളുടെ ൫ മക്കളില്‍ രണ്ടാമത്തെ മകളാണ്‌ സിന്‍സിമോള്‍. ഈ കുടുംബത്തിന്‌ വൈദ്യുതിയും ശുദ്ധജലവും കിട്ടാക്കനിയാണ്‌. സ്വന്തമായൊരു വീടും ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട്‌ അധികൃതര്‍ക്ക്‌ അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ്‌ ഈ കുടുംബം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by