Categories: Kannur

പട്ടുവം വധക്കേസ്‌; ബാങ്ക്‌ ജീവനക്കാരന്‍ അറസ്റ്റില്‍

Published by

തളിപ്പറമ്പ്‌: പട്ടുവത്തെ മുസ്ളീം ലീഗ്‌ പ്രവര്‍ത്തകനായ അന്‍വര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മുകാരനും ബാങ്ക്‌ ജീവനക്കാരനുമായ മംഗലശ്ശേരിയിലെ നിരീച്ചല്‍ ഹൗസില്‍ അനൂപിനെ(൨൫) തളിപ്പറമ്പ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. അനൂപ്‌ പട്ടുവം സര്‍വീസ്‌ സഹകരണ ബാങ്കിണ്റ്റെ മംഗലശ്ശേരി ബ്രാഞ്ചിലെ ജീവനക്കാരനാണ്‌. ഈ മാസം ൫ ന്‌ വൈകുന്നേരം ൪ മണിയോടെയാണ്‌ അന്‍വര്‍ പട്ടുവം കാവുങ്കലില്‍ വെച്ച്‌ മാര്‍ക്സിസ്റ്റ്‌ അക്രമത്തില്‍ കൊല്ലപ്പെട്ടത്‌. കൂടെയുണ്ടായിരുന്ന ജസീല്‍ സാരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by