Categories: Kottayam

ചികിത്സയേപ്പറ്റി പരാതി പറഞ്ഞവരെ മെഡിക്കല്‍ കോളേജില്‍നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്തത്‌ വിവാദമാകുന്നു

Published by

കോട്ടയം: ചികിത്സയെക്കുറിച്ച്‌ പരാതിപ്പെട്ടവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്നുംനിര്‍ബന്ധിച്ച്‌ ഡിസ്ചാര്‍ജ്‌ ചെയ്ത സംഭവം വിവാദമാകുന്നു. കഠിനമായ തലവേദനയുമായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സതേടിയെത്തിയ പാല സ്വദേശി ബിജു (33), പനി മൂര്‍ച്ഛിച്ച്‌ വായിലൂടെ രക്തസ്രാവമുണ്ടായി ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട കോട്ടയം സ്വദേശി പ്രമോദ്‌ (27), ബൈക്ക്‌ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ ദന്തല്‍വാര്‍ഡില്‍ പ്രവേശിപ്പിച്ച വൈക്കം സ്വദേശി അധുലത്ത്‌ ഷാ (20) എന്നിവരെയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ഭേദമാകാത്ത നിലയില്‍ ആശുപത്രിയില്‍നിന്ന്‌ വിട്ടയച്ചത്‌. സംഭവം വിവാദമായതോടെ സൂപ്രണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട്‌ ഡിസ്ചാര്‍ജ്‌ വാങ്ങിപ്പോയ രോഗികളില്‍ ചിലരെ തിരിച്ചെത്തിച്ച്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല പുലിയന്നൂറ്‍ സ്വദേശി ബിജുവിനെ ഒന്‍പത്‌ ദിവസത്തിനു ശേഷമാണ്‌ ഡിസ്ചാര്‍ജ്‌ ചെയ്തത്‌. സ്വകാര്യ ലബോട്ടറികളിലേക്ക്‌ കുറിച്ചുതന്ന നിരവധി പരിശോധനകള്‍ നടത്തിയ ശേഷമാണ്‌ ഡിസ്ചാര്‍ജ്‌. ബിജുവിണ്റ്റെ ബന്ധുക്കള്‍ മതിയായ ചികിത്സ ലഭിക്കാതിരുന്നതിനെക്കുറിച്ച്‌ പരാതി നല്‍കിയിരുന്നു. ബിജുവിന്‌ തലയോട്ടിക്കുള്ളിലെ ഒരു മുഴ ഓപ്പറേഷന്‍ ചെയ്തു മാറ്റേണ്ടതുണ്ട്‌. രോഗനിര്‍ണ്ണയം നടത്തിയപ്പോള്‍ മുതല്‍ തിരുവനന്തപുരത്ത്‌ ശ്രീചിത്ര മെഡിക്കല്‍ സെണ്റ്ററില്‍ പോയി ചികിത്സിക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചിരുന്നു. തിരുവനന്തപുരത്ത്‌ പോയി ചികിത്സിക്കാന്‍ തങ്ങള്‍ക്ക്‌ സാമ്പത്തിക ശേഷി ഇല്ലെന്നും ഇവിടെ തന്നെ ചികിത്സ വേണമെന്നും രോഗിയും ബന്ധുക്കളും ആവശ്യപ്പെട്ടു. എന്നാല്‍ ഇത്‌ ചെവിക്കൊള്ളാന്‍ ഡോക്ടര്‍ തയ്യാറായില്ല. ഇതേ കുറിച്ചാണ്‌ രോഗിയുടെ ബന്ധുക്കള്‍ പരാതി പറഞ്ഞത്‌. കഴിഞ്ഞദിവസം രാവിലെ ബിജുവിനെ ഡിസ്ചാര്‍ജ്‌ ചെയ്തു. ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന്‌ പരാതി നല്‍കി. പനിബാധിച്ച്‌ ഗുരുതരാവസ്ഥയിലായ പ്രമോദിനെ ഐ.സി.യു വിലേക്ക്‌ മാറ്റാന്‍ സ്ട്രച്ചര്‍ ഇല്ലെന്ന്‌ പറഞ്ഞ്‌ രണ്ടുമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ ഡ്യൂട്ടി ഡോക്ടര്‍ പ്രതികാരം ചെയ്തത്‌. കഴിഞ്ഞ ദിവസം ആര്‍പ്പുക്കരയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മെഡിക്കല്‍ കോളേജ്‌ ആര്‍.എം.ഒ യോട്‌ സ്ഥലത്തെ ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രമോദിണ്റ്റെ അവസ്ഥയെകുറിച്ച്‌ പറഞ്ഞു. ഇന്നലെ രാവിലെ ആര്‍.എം.ഒ ഡ്യൂട്ടി ഡോക്ടറോട്‌ ഇതേ കുറിച്ച്‌ അന്വേഷിച്ചതാണ്‌ രോഗിക്ക്‌ വിനയായത്‌. രാവിലെ ൧൧ മണിക്ക്‌ മെഡിക്കല്‍ ഐ.സി.യു വിലേക്ക്‌ രോഗിയെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. സ്ട്രെച്ചര്‍ ഇല്ലെന്ന്‌ പറഞ്ഞ്‌ രണ്ടുമണിക്കൂറ്‍ നേരംകൂടി വാര്‍ഡില്‍തന്നെ കിടത്തി. പ്രമോദിണ്റ്റെ നില ഗുരുതരാവസ്ഥയിലായപ്പോള്‍ ബന്ധുക്കള്‍ അലമുറയിട്ട്‌ കരഞ്ഞു. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ബൈക്ക്‌ അപകടത്തില്‍ ശരീരമാസകലം പരിക്കേറ്റ അധുലത്ത്‌ ഷായെ രണ്ടാം ദിവസം ഡിസ്ചാര്‍ജ്‌ ചെയ്തു. ഇതേക്കുറിച്ച്‌ ആശുപത്രി സൂപ്രണ്ടിനോട്‌ പരാതി പറഞ്ഞതിനെ തുടര്‍ന്ന്‌ വീണ്ടും അഡ്മിറ്റ്‌ ചെയ്യുകയായിരുന്നു. ഡെണ്റ്റല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ട്‌ എന്നിവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്‌ ഈ നടപടി. ഏഴ്‌ രോഗികള്‍ കിടക്കുന്ന വാര്‍ഡില്‍ മറ്റ്‌ ആറ്‌ പേര്‍ക്കും ചികിത്സ നല്‍കിയിട്ടും അധുലത്തിനെ മാത്രം ഡോക്ടര്‍ തിരിഞ്ഞു നോക്കിയിരുന്നില്ല. ഇതിനിടയില്‍ ഒരു ദിവസം നല്‍കിയ മരുന്ന്‌ കഴിച്ച്‌ രോഗിയുടെ ശരീരം മരവിച്ചു. പിന്നീട്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ മറുമരുന്നു നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ആറ്‌ ദിവസത്തെ അവഗണനക്ക്‌ ശേഷം കഴിഞ്ഞ ഏഴിന്‌ കുറേ പനി ഗുളികകളും നല്‍കി അധുലത്തിനെ ഡിസ്ചാര്‍ജ്‌ ചെയ്തു. അധുലത്തിന്‌ ഇടുപ്പെല്ലിനു പൊട്ടല്‍, നാഭിക്ക്‌ സമീപം മുറിവ്‌, കഴുത്തിന്‌ ചതവ്‌, വലതു കണ്ണിനു താഴെ മുഖത്തെ അസ്ഥിക്ക്‌ പൊട്ടല്‍ എന്നിവയുണ്ട്‌. തികച്ചും നിരുത്തരവാദപരമായാണ്‌ മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളോട്‌ ആശുപത്രി അധികാരികള്‍ പെരുമാറുന്നതെന്ന കാലങ്ങളായുള്ള പരാതി വീണ്ടും ശകക്തമായി ഉയരുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by