Categories: Kasargod

തീരദേശ പോലീസ്‌ സ്റ്റേഷന്‌ നല്‍കിയ സ്ഥലം സ്വകാര്യ വ്യക്തിക്ക്‌ ലീസിന്‌ നല്‍കി

Published by

തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ തീരദേശ പോലീസ്‌ സ്റ്റേഷനുവേണ്ടി ആഭ്യന്തരവകുപ്പിന്‌ കൈമാറിയ പുഴ പുറമ്പോക്ക്‌ ഭൂമി പടന്ന പഞ്ചായത്ത്‌ സ്വകാര്യ വ്യക്തിക്ക്‌ ലീസിന്‌ നല്‍കിയതായി ആരോപണം. ആയിറ്റി ജലഗതാഗതകുപ്പ്‌ ഓഫീസിന്‌ സമീപത്തെ 30 സെണ്റ്റ്‌ സ്ഥലമാണ്‌ 2012 ഫെബ്രുവരി 17 വരെ തെക്കെക്കാട്‌ സ്വദേശി കെ.ശശിധരന്‌ പടന്ന പഞ്ചായത്ത്‌ ലിസിന്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഈ സ്ഥലം തീരദേശ പോലീസ്‌ സ്റ്റേഷന്‌ വേണ്ടി അനുവദിച്ചതാണെന്ന്‌ ചൂണ്ടിക്കാട്ടി ഞായറാഴ്ച വൈകിട്ട്‌ സ്ഥലത്ത്‌ കെട്ടിയ കുടില്‍ പോലീസ്‌ ഭാഗീകമായി പൊളിച്ച്‌ നീക്കിയിരുന്നു. ഈ സ്ഥലം ഉള്‍പ്പെടെ 36 സെണ്റ്റ്‌ പുഴ പുറമ്പോക്ക്‌ ഭൂമി തീരദേശ പോലീസ്‌ സ്റ്റേഷണ്റ്റെ സൗകര്യാര്‍ത്ഥം ഒരുവര്‍ഷം മുമ്പ്‌ ആഭ്യന്തരവകുപ്പിന്‌ നല്‍കിയതാണെന്ന്‌ തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ അധികൃതര്‍ പറഞ്ഞു. ചട്ടവിരുദ്ധമായി ലീസിന്‌ നല്‍കിയ പടന്ന പഞ്ചായത്തിനെതിരെ ബന്ധപ്പെട്ടവര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ അധികൃതര്‍ ചൂണ്ടിക്കാട്ടി. പുറമ്പോക്ക്‌ ഭൂമി ഉള്‍പ്പെടെ ഇരുപഞ്ചായത്തുകളുടേയും അതിര്‍ത്തി തര്‍ക്കം 1998-ല്‍ തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന ടി.പി.നസ്‌റിയയും പടന്ന പഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന എ.പി.രാഘവനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചിരുന്നുവത്രെ. എന്നാല്‍ ഇരുപഞ്ചായത്തുകളുടെയും ഭരണക്കാരുടെ പിടിപ്പുകേടാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ പറയപ്പെടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts