Categories: Kasargod

ജില്ലയിലെ സ്കൂള്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ പദ്ധതി

Published by

കാസര്‍കോട്‌: അടുത്തവര്‍ഷം ജില്ലയിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും നീന്തല്‍ പരിശീലിപ്പിക്കുന്നതിന്‌ പദ്ധതി തയ്യാറാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്‌, സ്പോര്‍ട്സ്‌ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ പദ്ധതി തയ്യാറാക്കുക. ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശീലകര്‍ക്കുളള ശില്‍പ്പശാലയും തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ എം അച്യുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍, ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സില്‍ വൈസ്പ്രസിഡണ്ട്‌ പ്രഭാകരന്‍, സംസ്ഥാന സ്പോര്‍ട്സ്‌ കൗണ്‍സില്‍ പ്രതിനിധി സി നാരായണന്‍, വിദ്യാഭ്യാസ വകുപ്പ്‌ അഡ്മിനിസ്ട്രേറ്റീവ്‌ അസി. വേണുഗോപാലന്‍, നീന്തല്‍ താരം സെയ്ഫുദ്ധീന്‍, ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സില്‍ സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ്‌ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മുഴുവന്‍ സ്കൂള്‍ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കാനുളള പരിപാടിയില്‍ 27 നീന്തല്‍ പരിശീലകര്‍ പങ്കെടുത്തു. 2010 കായിക വര്‍ഷമായി ആചരിക്കുന്നതിണ്റ്റെ ഭാഗമായാണ്‌ എല്ലാ സ്കൂള്‍ കുട്ടികളേയും നീന്തല്‍ പഠിപ്പിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സമ്പൂര്‍ണ്ണ നീന്തല്‍ പരിശീലന പരിപാടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്‌. ഇതിണ്റ്റെ ഭാഗമായി 2010 -ല്‍ ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ട നീന്തല്‍ പരിശീലകര്‍ക്കായി ശില്‍പ്പശാല നടത്തുകയും അതില്‍ പങ്കെടുത്ത 27 അംഗങ്ങളടങ്ങുന്ന ഒരു പരിശീലന ടീം രൂപീകരിക്കുകയും ചെയ്തു. ടീമിണ്റ്റെ സഹായത്തോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ക്കായി പരിശീലന പരിപാടി നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts