Categories: Kannur

യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ബജറ്റ്‌ മലപ്പുറം-കോട്ടയം ബജറ്റായി തരം താണു: സി.കെ.പത്മനാഭന്‍

Published by

കണ്ണൂറ്‍: കഴിഞ്ഞദിവസം ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ച യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ബജറ്റ്‌ ന്യൂനപക്ഷ പ്രീണനത്തിനായുള്ള മലപ്പുറം-കോട്ടയം ബജറ്റായി തരംതാണുപോയെന്ന്‌ ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ ആരോപിച്ചു. ബിജെപി കണ്ണൂറ്‍ ജില്ലാ നേതൃയോഗം ഹോട്ടല്‍ പാംഗ്രൂവ്‌ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ്‌ കേരളജനതയെ പാടെ നിരാശരാക്കുന്നതും തികഞ്ഞ വര്‍ഗ്ഗീയ കാഴ്ചപ്പാടോടുകൂടിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ രണ്ടാം സ്വാതന്ത്യ്രസമരത്തിണ്റ്റെ കേളികൊട്ടുരാജ്യമാസകലം മുഴങ്ങുകയാണ്‌. ഗാന്ധിയന്‍ അന്നാഹസാരെ തുടങ്ങിവെച്ച പ്രക്ഷോഭം പടരുകയാണ്‌. സ്വിസ്‌ ബാങ്കില്‍ നിക്ഷേപിച്ച കോടാനുകോടികള്‍ വരുന്ന കള്ളപ്പണ്ണം പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്‌ ബിജെപിയാണ്‌. അതിണ്റ്റെ പരിണിതഫലമായി സുപ്രീംകോടതി കള്ളപ്പണ്ണം കണ്ടെത്തുന്നതിനായി പ്രത്യേകസമിതിയെതന്നെ നിയോഗിച്ചുകഴിഞ്ഞു. പത്മനാഭന്‍ ചൂണ്ടിക്കാട്ടി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത കോടികളുടെ സമ്പത്ത്‌ ശ്രീപത്മനാഭണ്റ്റേതെന്ന നിലയില്‍ നിലനിര്‍ത്തണമെന്നും അതേകുറിച്ച്‌ ഉയര്‍ന്നുവരുന്ന മറ്റഭിപ്രായങ്ങള്‍ക്ക്‌ ഒരുപ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ.കൃഷ്ണദാസ്‌, പി.പി.കരുണാകരന്‍ മാസ്റ്റര്‍, പി.രാഘവന്‍, എ.പി.പത്മിനി ടീച്ചര്‍, പി.കെ.വേലായുധന്‍, എം.കെ.ശശീന്ദ്രന്‍മാസ്റ്റര്‍, ബിജുഏളക്കുഴി, സി.പി.സംഗീത എന്നിവര്‍ സംസാരിച്ചു. യു.ടി.ജയന്തന്‍ സ്വാഗതവും വിജയന്‍ വട്ടിപ്രം നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by