Categories: Kannur

കേരളത്തിനുളള കേന്ദ്ര വൈദ്യുതി വിഹിതം അടുത്ത ദിവസം ലഭിക്കും: മന്ത്രി

Published by

പയ്യാവൂറ്‍: ഒറീസയിലെ തല്‍ച്ചാര്‍ താപനിലയം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന കേരളത്തിനുളള കേന്ദ്ര വൈദ്യുതി വിഹിതം പൂര്‍ണ്ണമായും വരുന്ന തിങ്കളാഴ്‌ച്ച മുതല്‍ ലഭ്യമാക്കുമെന്ന്‌ കേന്ദ്ര ഊര്‍ജ്ജ വകുപ്പ്‌ മന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കണ്ണൂറ്‍ ചന്ദനക്കാംപാറയില്‍ രാജീവ്‌ ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാഘടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി കേരളത്തിന്‌ 1500- കോടി ഈ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ തല്‍ക്കാലം വൈദ്യുതി ചര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കില്ലെന്നും ഇലക്ട്രിസിറ്റി ബോര്‍ഡ്‌ നഷ്ടത്തിലാണെങ്കിലും ചെലവുചുരുക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള ശ്രമത്തിലാണെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. ഗ്രാമ വികസന വകുപ്പു മന്ത്രി കെ.സി.ജോസഫ്‌ ചടങ്ങില്‍ സംബന്ധിച്ചു. വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ വി.വി.ജോയി,സണ്ണി ജോസഫ്‌ എംഎല്‍എ,ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഡോ.കെ.വി.ഫിലോമിന, ഡെയ്സിമാണി, സി.പി.ജോസ്‌, സി.എച്ച്‌.മേമി, കെ.സതീശന്‍, ജിജി ചാക്കോ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by