Categories: Kasargod

പട്ടയം കിട്ടാതെ 50 ഓളം കുടുംബങ്ങള്‍: എസ്‌എന്‍ഡിപി പ്രക്ഷോഭത്തിന്‌

Published by

ചെറുവത്തൂറ്‍: ചെറുവത്തൂറ്‍ പഞ്ചായത്തിലെ തുരുത്തി പട്ടയം കിട്ടാതെ അമ്പതോളം കുടുംബങ്ങള്‍ വിഷമിച്ച്‌ കഴിയുന്നു. പുറമ്പോക്കില്‍ താമസം തുടങ്ങിയിട്ട്‌ രണ്ടും മൂന്നും പതിറ്റാണ്ടുകളായെങ്കിലും പട്ടയം നല്‍കാതെ റവന്യൂ വകുപ്പ്‌ ഇത്രയും കുടുംബങ്ങളെ വട്ടം കറക്കുകയാണ്‌. പട്ടയം നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ നീക്കവും അട്ടിമറിക്കപ്പെടുകയായിരുന്നു. പട്ടയം നല്‍കുന്നതിന്‌ അധികൃതര്‍ കാണിക്കുന്ന വഞ്ചനാപരമായ സമീപനത്തിനും അലംഭാവത്തിനും എതിരായി പ്രക്ഷോഭം തുടങ്ങുവാന്‍ എസ്‌.എന്‍.ഡി.പി യോഗം തുരുത്തി ശാഖയും, വനിതാസംഘം, യൂത്ത്മൂവ്മെണ്റ്റ്‌ കമ്മിറ്റി യോഗങ്ങളും തീരുമാനിച്ചു. പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിന്‌ മുന്നോടിയായി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നല്‍കി. നടപടിയില്ലെങ്കില്‍ ചെറുവത്തൂറ്‍ വില്ലേജ്‌ ഓഫീസിന്‌ മുമ്പില്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന അനിശ്ചിതകാല സമരം തുടങ്ങാനാണ്‌ തീരുമാനം. ൧൯൮൦ മുതല്‍ പുഴ പുറമ്പോക്കില്‍ താമസിക്കുന്നവരാണ്‌ തുരുത്തിയിലെ കുടുംബങ്ങള്‍. പത്തും പതിനഞ്ചും സെണ്റ്റ്‌ ഭൂമിയില്‍ കുടില്‍ക്കെട്ടി താമസിക്കുന്ന പലരും പാവങ്ങളാണ്‌. നിശ്ചിത ഫീസ്‌ ഈടാക്കി പഞ്ചായത്ത്‌ ലീസിന്‌ നല്‍കിയ സ്ഥലത്താണ്‌ 50 ഓളം കുടുംബങ്ങള്‍ കഴിയുന്നത്‌. സെണ്റ്റിന്‌ ഒരു രൂപ തോതിലാണ്‌ ഫീസ്‌ ഈടാക്കിയത്‌. പിന്നീട്‌ ഇത്‌ രണ്ട്‌ രൂപയും തെങ്ങിന്‌ അഞ്ച്‌ രൂപയായും വര്‍ദ്ധിപ്പിച്ചു. 1988ലാണ്‌ ലീസ്‌ തുക വര്‍ദ്ധിപ്പിച്ചത്‌. ഫീസ്‌ ഈടാക്കുന്നത്‌ പിന്നീട്‌ നിര്‍ത്തലാക്കുകയും ചെയ്തു. 1996ല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക്‌ കൈവശ രേഖ നല്‍കിയെങ്കിലും പട്ടയമില്ലാത്തതിണ്റ്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന്‌ കിട്ടുന്ന ഒരു ആനുകൂല്യങ്ങള്‍ക്കും ഈ കുടുംബങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടായിരുന്നില്ല. ഇഎംഎസ്‌ ഭവന പദ്ധതി പ്രകാരം വീടു അനുവദിച്ചു കിട്ടിയില്ല. സാമ്പത്തിക പരാധീനത മറികടക്കാന്‍ വായ്പയെടുക്കാന്‍ പോലും കഴിയാതെ ദുരിതം അനുഭവിക്കുകയാണ്‌ ഈ കുടുംബങ്ങള്‍. എല്‍.ഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പട്ടയം നല്‍കാന്‍ നീക്കം നടത്തിയിരുന്നു. ഇതും അട്ടിമറിക്കപ്പെട്ടു. മാര്‍ച്ച്‌ 31 ന്‌ മുമ്പ്‌ പട്ടയം നല്‍കും എന്ന വാഗ്ദാനവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സര്‍വ്വേ നടത്തി കുടുംബങ്ങളുടെ കണക്കെടുപ്പും പൂര്‍ത്തിയാക്കി. പിന്നീട്‌ ഒരനക്കവും ഉണ്ടായില്ല. ചെറുവത്തൂറ്‍ പഞ്ചായത്ത്‌ അധികൃതരും പട്ടയം നല്‍കാന്‍ നടപടി എടുത്തതായി അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും പട്ടയം മാത്രം ആര്‍ക്കും കിട്ടിയില്ല. ഇനിയും ഈ വഞ്ചന അനുവദിക്കില്ലെന്നും, ബന്ധപ്പെട്ട അധികാരികള്‍ പട്ടയം നല്‍കുമെന്ന വാക്ക്‌ പാലിക്കണമെന്നും എസ്‌എന്‍ഡിപി യോഗം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സെക്രട്ടറി വി.എം.സുഗുണണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശാഖാ കമ്മിറ്റിയോഗവും യൂത്ത്‌ മൂവ്മെണ്റ്റ്‌, വനിതാ സംഘം കമ്മിറ്റി യോഗവും പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. കെ.വി.ബാലകൃഷ്ണന്‍, കാട്ടില്‍ കോരന്‍, ടി.വി.ജയരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts