Categories: Kasargod

ജ്വല്ലറി കവര്‍ച്ച: സ്വര്‍ണ്ണം ഉപാധിയില്‍ ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

Published by

കാഞ്ഞങ്ങാട്‌: കോട്ടച്ചേരി ടൗണിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന്‌ കവര്‍ച്ച ചെയ്ത 7.60 കിലോ സ്വര്‍ണ്ണം ഒന്നരക്കോടി രൂപയുടെ ബോണ്ടില്‍ രണ്ട്‌ ആള്‍ജാമ്യത്തില്‍ വ്യവസ്ഥകളോടെ ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. 2010ഏപ്രില്‍ 16ന്‌ പട്ടാപ്പകലാണ്‌ ഈ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്‌. ഏതാണ്ട്‌ 15 കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണനാണയങ്ങളും ലക്ഷക്കണക്കിന്‌ രൂപയും നഷ്ടപ്പെട്ടു. കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ നേരിട്ട്‌ ബന്ധമുള്ള ബളാല്‍ അരീക്കരയിലെ ലത്തീഫ്‌ എന്ന അബ്ദുള്‍ ലത്തീഫ്‌, പാലക്കാട്‌ ചെര്‍പ്പുളശ്ശേരി സ്വദേശി നൗഷാദ്‌, കാഞ്ഞങ്ങാട്‌ ശ്രീകൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രന്‍ എന്നിവരെയും കളവ്‌ മുതല്‍ വിവിധ ബാങ്കുകളില്‍ പണയപ്പെടുത്താന്‍ കൂട്ടുനിന്ന ലത്തീഫിണ്റ്റെ മാതൃസഹോദരി പുത്രി താഹിറ, അജാനൂറ്‍ ഇട്ടമ്മലിലെ ഷാജി എന്നിവരെയും കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി ജോസി ചെറിയാണ്റ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കളവ്‌ മുതലുകള്‍ കേരളം, തമിഴ്നാട്‌, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊതുമേഖല-അര്‍ധസര്‍ക്കാര്‍ – സഹകരണ-സ്വകാര്യ-ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പോലീസ്‌ കണ്ടെത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts