Categories: Kannur

ത്വരീയം സംഗീതോത്സവം 9ന്‌ ആരംഭിക്കും

Published by

പയ്യന്നൂറ്‍: പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന എട്ടാമത്‌ ത്വരീയം സംഗീതോത്സവത്തിന്‌ 9ന്‌ പയ്യന്നൂറ്‍ അയോദ്ധ്യാ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. 17 വരെ നടക്കുന്ന സംഗീതവിരുന്നില്‍ പ്രശസ്തര്‍ പങ്കെടുക്കും. സംഗീതോത്സവം 9ന്‌ വൈകുന്നേരം 5.30ന്‌ പി.വി.പവന്‍കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആമുഖ പ്രസംഗം നടത്തും. തുടര്‍ന്ന്‌ പത്മഭൂഷണ്‍ ടി.വി.ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന വായ്പാട്ട്‌ അരങ്ങേറും. 10ന്‌ ഹിന്ദുസ്ഥാനി സംഗീത വിദ്വാന്‍ ഷക്കീര്‍ഖാണ്റ്റെ സിത്താര്‍ കച്ചേരി, തുടര്‍ന്ന്‌ താള്‍ കീര്‍ത്തന്‍ താളയോഗി പണ്ഡിറ്റ്‌ സുരേഷ്‌ താള്‍വാള്‍ക്കര്‍ അവതരിപ്പിക്കും. 11ന്‌ ഡോ.കദരി ഗോപാല്‍നാഥിണ്റ്റെ സാക്സോഫോണ്‍ കച്ചേരി നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിത്യശ്രീ മഹാദേവന്‍, മദ്രാസ്‌ പി.ഉണ്ണിക്കൃഷ്ണന്‍, സഞ്ജയ്‌ സുബ്രഹ്മണ്യം, ഹൈദരാബാദ്‌ സിസ്റ്റേഴ്സ്‌ എന്നിവരുടെ വായ്പാട്ട്‌, പത്മശ്രീ യു.ശ്രീനിവാസണ്റ്റെ മാന്‍ഡോലിന്‍ എന്നിവ നടക്കും. സമാപനദിവസമായ 17ന്‌ നടക്കുന്ന ചടങ്ങില്‍ പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ പി.കെ.സുഭാഷ്‌ സമാപനപ്രസംഗം നടത്തും. തുടര്‍ന്ന്‌ പുല്ലാങ്കുഴല്‍ മാന്ത്രികന്‍ പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും പ്രൊഫ. കുമാര കേരളവര്‍മ, വൈക്കം ബി.രാജമ്മാള്‍, താമരക്കാട്‌ ഗോവിന്ദന്‍ നമ്പൂതിരി, എസ്‌.അശ്വതി തുടങ്ങി 28 ലധികം സംഗീത വിദ്വാന്‍മാര്‍ പങ്കെടുക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനവും നടക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by