Categories: Thrissur

പരാജയത്തിന്റെ പകക്ക്‌ ഇല്ലാതാക്കിയ ആയുര്‍വ്വേദാശുപത്രിക്ക്‌ 7ലക്ഷം അനുവദിച്ചു

Published by

കൊടുങ്ങല്ലൂര്‍ : തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പകക്ക്‌ ഇല്ലാതാക്കിയ ആയൂര്‍വ്വേദ ആശുപത്രിക്ക്‌ കെട്ടിടം നിര്‍മ്മിക്കാന്‍ ഏഴ്‌ ലക്ഷം അനുവദിച്ചു. സ്ഥിരമായി ഇടതുകാര്‍ ജയിച്ചിരുന്ന തിരുവള്ളൂര്‍ 44-ാ‍ം വാര്‍ഡില്‍ ബിജെപി അംഗം ശാലിനി വെങ്കിടേഷ്‌ തെരഞ്ഞെടുക്കപ്പെട്ടതിലുള്ള വിരോധം കൊണ്ട്‌ പ്രാദേശികനേതാക്കള്‍ മന്ത്രിയെ സ്വാധീനിച്ച്‌ ഫണ്ട്‌ വകമാറ്റി ചിലവഴിക്കുകയായിരുന്നെന്ന ആരോപണം ശക്തമായിരുന്നു.

ടെണ്ടര്‍ നടപടികള്‍ വരെ പൂര്‍ത്തിയായി പണി തുടങ്ങാനിരുന്ന വര്‍ക്കിന്‌ അനുവദിച്ച പണം പിന്‍വലിച്ച്‌ കളക്ടര്‍ ഉത്തരവിറക്കുകയായിരുന്നു. നിന്നു തിരിയാന്‍ ഇടമില്ലാതെ രണ്ട്‌ വാടക മുറികളിലാണ്‌ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌. ഫണ്ട്‌ പിന്‍വലിച്ച സംഭവത്തില്‍ പാര്‍ട്ടിയും റവന്യൂവകുപ്പ്‌ മന്ത്രിയും ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

മുന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്റെ വികസന ഫണ്ടില്‍ നിന്നും ആണ്‌ ആദ്യഫണ്ട്‌ അനുവദിച്ചിരുന്നത്‌. സംഭവം വിവാദമായതോടെ പാലക്കാട്‌ ജില്ലയിലെ എംപി അച്ചുതന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പാര്‍ട്ടി ഇടപെട്ട്‌ പണം അനുവദിച്ച്‌ നാണക്കേടില്‍ നിന്നും തലയൂരുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts