Categories: Kannur

കീഴല്ലൂറ്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റിവ്‌ കമ്മറ്റിയെ നിയമിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

Published by

മട്ടന്നൂറ്‍: കീഴല്ലൂറ്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റിവ്‌ കമ്മറ്റിയെ നിശ്ചയിച്ചതിനെ ചൊല്ലി തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന്‌ ബ്ളോക്ക്‌ കോണ്‍ഗ്രസ്‌ യോഗത്തില്‍ നിന്ന്‌ ഒരുവിഭാഗം നേതാക്കള്‍ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മറ്റിയെ നിശ്ചയിച്ചതിനെച്ചൊല്ലി തര്‍ക്കം. തര്‍ക്കത്തെത്തുടര്‍ന്ന്‌ ബ്ളോക്ക്‌ കോണ്‍ഗ്രസ്സ്‌ യോഗത്തില്‍ നിന്ന്‌ ഒരു വിഭാഗം നേതാക്കള്‍ വിട്ടുനിന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മറ്റിയംഗങ്ങളെയും ചെയര്‍മാനെയും നിശ്ചയിച്ച ബ്ളോക്ക്‌ പ്രസിഡണ്ട്‌ വി.ആര്‍.ഭാസ്കരണ്റ്റെ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ഒരുവിഭാഗം യോഗത്തില്‍ നിന്ന്‌ വിട്ടു നിന്നത്‌. ബ്ളോക്കിലെ പ്രധാന നേതാക്കളെല്ലാം യോഗം ബഹിഷ്കരിച്ചു. സുധാകരന്‍ ഗ്രൂപ്പുകാരനായ ഭാസ്കരന്‍ ചെയര്‍മാനായും ഗ്രൂപ്പ്‌ അനുകൂലികളെ അംഗങ്ങളാക്കിയുമാണ്‌ കമ്മറ്റിയെ തീരുമാനിച്ചത്‌. ഇതില്‍ പ്രകോപിതരായ എ വിഭാഗവും സുധാകരന്‍ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ്‌ ബ്ളോക്ക്‌ കോണ്‍ഗ്രസ്സ്‌ യോഗത്തില്‍ നിന്ന്‌ വിട്ടുനിന്നത്‌. അഡ്മിനിസ്ട്രേറ്റീവ്‌ കമ്മറ്റിയെ പ്രഖ്യാപിച്ചത്‌ റദ്ദ്‌ ചെയ്യണമെന്ന്‌ എ ഗ്രൂപ്പുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഉമ്മന്‍ചാണ്ടിയുടെപപേഴ്സണല്‍ സ്റ്റാഫിലെ ഉന്നതനും ഭാസ്കരണ്റ്റെ മുഖ്യ എതിരാളിയുമായ കോണ്‍ഗ്രസ്സ്‌ നേതാവിനെ സന്ദര്‍ശിച്ച്‌ എ ഗ്രൂപ്പുകാര്‍ പരാതി നല്‍കി. കീഴല്ലൂറ്‍ ബാങ്ക്‌ ഭരണസമിതി രൂപീകരണത്തില്‍ മറ്റൊരു ഗ്രൂപ്പിനും പ്രാതിനിധ്യം നല്‍കാനാവില്ലെന്നും പ്രവര്‍ത്തിക്കാതെ പ്രസ്താവനയിറക്കുന്ന പ്രാദേശിക നേതാക്കളെ അംഗീകരിക്കില്ലെന്നുമാണ്‌ ഭാസ്കരന്‍ നേതൃത്വത്തെ അറിയിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by