Categories: Kasargod

കേരളം പെണ്‍വാണിഭക്കാരുടെ നാടായി: മഹിളാ മോര്‍ച്ച

Published by

കാസര്‍കോട്‌: കേരളം പെണ്‍വാണിഭക്കാരുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ ഭാരതീയ ജനതാ മഹിളാ മോര്‍ച്ച്‌ ദേശീയ സെക്രട്ടറി വിക്ടോറിയ ഗൗരി പറഞ്ഞു. കാസര്‍കോട്‌ മഹിളാ മോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിക്കാന്‍ കാരണം ഇടത്‌ വലത്‌ മുന്നണി സര്‍ക്കാറുകള്‍ കുറ്റാക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്‌ കൊണ്ടാണ്‌. പീഡനത്തില്‍ ഇരയായവര്‍ക്ക്‌ നീതി ലഭിക്കാത്തത്‌ കൊണ്ട്‌ കോടതിയില്‍ കയറിയിറങ്ങേണ്ടിവരികയാണ്‌. ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകുന്നില്ലെന്ന്‌ മഹിളാ മോര്‍ച്ച കുറ്റപ്പെടുത്തി. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം മദ്യപാനമാണ്‌. അതുകൊണ്ട്‌ മദ്യം പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മദ്യമുക്ത സമൂഹത്തിന്‌ വേണ്ടി മദ്യമില്ലാത്ത ഓണം കേരളത്തിലെ ആദര്‍ശ്‌ സ്ത്രീകളുടെ പരികല്‍പന എന്ന മുദ്രാവാക്യവുമായി മഹിളാ മോര്‍ച്ച ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ ജയലക്ഷ്മി എന്‍.ഭട്ട്‌ അദ്ധ്യക്ഷത വഹിച്ചു. മോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രമീളാ സി നായക്‌, എസ്‌.കുമാര്‍, സരോജം, ആര്‍.ബള്ളാള്‍, പി.സുശീല, ശൈലജ ഭട്ട്‌, രതനാവതി, ജയലക്ഷ്മി എന്‍.ഭട്ട്‌, സുഞ്ചാനി ശാല്‍ബോഗ്‌ എന്നിവര്‍ സംസാരിച്ചു. പുഷ്പ ആമെക്കളസ്വാഗതവും കെ.കെ.ശൈലജ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts