Categories: Kasargod

വി.എസ്‌. ഓട്ടോസ്റ്റാണ്റ്റ്‌: പാര്‍ട്ടിയും സിഐടിയുവും തമ്മില്‍ ഏറ്റുമുട്ടലിലേക്ക്‌

Published by

നീലേശ്വരം: സിപിഎമ്മിലെ വി.എസ്‌.ഗ്രൂപ്പിണ്റ്റെ ശക്തി കേന്ദ്രമായ നീലേശ്വരത്ത്‌ വി.എസ്‌.അനുകൂലികളായ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്ഥാപിച്ച വി.എസ്‌.റിക്ഷാ സ്റ്റാണ്റ്റ്‌ നീക്കം ചെയ്യാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ സിഐടിയു ശക്തമായി നേരിടാന്‍ സാധ്യത. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ നീലേശ്വരം ബസ്സ്റ്റാണ്റ്റിനടുത്ത ഓട്ടോ റിക്ഷാ സ്‌ററാണ്റ്റ്‌ വി.എസ്‌.സ്റ്റാണ്റ്റാക്കി മാറ്റിയത്‌. സിപിഎം ജില്ലാ നേതൃത്വം ഈ പ്രശ്നത്തില്‍ ഇടപെട്ട്‌ വി.എസ്സിണ്റ്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ്‌ നീക്കണമെന്ന്‌ ഏരിയാ കമ്മറ്റിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഏരിയാ കമ്മിറ്റി ഇത്‌ അംഗീകരിച്ചു. ഇതിനിടയിലാണ്‌ വി.എസ്‌.സ്റ്റാണ്റ്റ്‌ നീക്കം ചെയ്യാനുള്ള പാര്‍ട്ടി നേതൃത്വത്തിണ്റ്റെ നടപടികളെ നേരിടാന്‍ സി.ഐ.ടിയുവും ഒരുക്കം തുടങ്ങിയത്‌. ഇത്‌ പാര്‍ട്ടിയും സിഐടിയുവും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന്‌ വഴി തുറക്കുമെന്നാണ്‌ സൂചന. കാസര്‍കോട്‌ ജില്ലയില്‍ വിഎസിന്‌ ഏറ്റവും കൂടുതല്‍ അനുകൂലികളുള്ളത്‌ നീലേശ്വരം മുന്‍സിപ്പാലിറ്റിയിലും മടിക്കൈ പഞ്ചായത്തിലുമാണ്‌. വി.എസിനെ അനുകൂലിച്ച്‌ ഇടക്കിടെ ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടക്കാറുണ്ട്‌. ഇത്‌ പിണറായി പക്ഷക്കാരില്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്‌. വി.എസിണ്റ്റെ പേരിലുള്ള സ്റ്റാണ്റ്റ്‌ നീക്കിയില്ലെങ്കില്‍ ഭാവിയില്‍ അത്‌ പിണറായി പക്ഷത്തിന്‌ ദോഷമാവുമെന്ന വിലയിരുത്തലാണ്‌ പാര്‍ട്ടി നടത്തിയത്‌. ഇതിനിടയില്‍ പിണറായി വിജയണ്റ്റെ ഫ്ളക്സ്‌ ബോര്‍ഡുകളില്‍ ചാണകം തളിച്ചതിനെ കുറിച്ച്‌ പാര്‍ട്ടി തലത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഒരു മുതിര്‍ന്ന സിപിഎം നേതാവിണ്റ്റെ മകനാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നതെന്നാണ്‌ ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ സംശയിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts