Categories: Kottayam

അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം എസ്‌എഫ്‌ഐക്കാര്‍ തെരുവിലിറങ്ങി

Published by

കോട്ടയം: അഞ്ചുവര്‍ഷത്തിനു ശേഷം സ്വാശ്രയ വിദ്യാഭ്യാസകച്ചവടത്തിനെതിരെ എസ്‌എഫ്‌ഐ നടത്തിയ കലക്ടറേറ്റ്‌ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസിണ്റ്റെ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിചാര്‍ജ്ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും എസ്‌എഫ്‌ഐക്കാര്‍ നടത്തിയ കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. മനപ്പൂര്‍വ്വം സംഗര്‍ഷം സൃഷ്ടിക്കാനായി തീരുമാനിച്ചെത്തിയ എസ്‌എഫ്‌ഐ സംഘം യാതൊരു പ്രകോപനവുമില്ലാതെ പോലീസിനു നേരം ആക്രമണം നടത്തുകയായിരുന്നു. ആരുവശത്തുനിന്നും പോലീസ്‌ കണ്ണീര്‍വാതക ഷെല്ലുകള്‍ സമരക്കാര്‍ക്കുനേരേ എറിഞ്ഞപ്പോള്‍ കയ്യില്‍കൊണ്ടുവന്ന കല്ലുകളും ചുടുകട്ടകളുമായി എസ്‌എഫ്‌ഐക്കാരും യുദ്ധത്തിണ്റ്റെ അന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയായിരുന്നു സംഭവം. കലക്ടറ്റ്ണ്റ്റെ പ്രവേശനകവാടത്തിനുമുന്നില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ്‌ നടത്തിയ ലാത്തിചാര്‍ജ്ജില്‍ എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറി സതീഷ്‌ വര്‍ക്കി അടക്കം മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. പത്തോളം എസ്‌എഫ്‌ഐ നേതാക്കളെ പൊലീസ്‌ അറസ്റ്റു ചെയ്തു.തലയ്‌ക്ക്‌ ഗുരുതരമായ അടിയേറ്റ സതീഷ്‌ വര്‍ക്കി, നിഥിന്‍ ചന്ദ്രന്‍ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറി സതീഷ്‌വര്‍ക്കി്‌ ജോയിണ്റ്റെ സെക്രട്ടറി ടി ഹരി, ജില്ലാകമ്മിറ്റിയംഗങ്ങളായ ഷെബിന്‍ ജേയ്‌ക്കബ്‌, റെനീഷ്‌ തങ്കച്ചന്‍, വിത്സണ്‍ കെ അഗസ്റ്റ്യന്‍, ടി എസ്‌ ശരത്‌, കെ ടി ശരവണന്‍, മിഥുന്‍ ചന്ദ്രന്‍, ഷെബീര്‍ മുഹമ്മദ്‌, കെ ടി ബിബിന്‍ എന്നിവരെ ആശുപത്രിയില്‍ നിന്നും പരിക്കുകളോടെ അറസ്റ്റുചെയ്തു. കളക്ട്രേറ്റിലേക്ക്‌ പ്രകടനമായെത്തിയ വിദ്യാര്‍ഥികളെ പ്രവേശനകവാടത്തിനു മുമ്പില്‍ പൊലീസ്‌ ബാരിക്കേഡ്‌ തീര്‍ത്തുതടഞ്ഞു. വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡ്‌ മറികടക്കുന്നതിനിടെ ഡിവൈഎസ്പി പി.എം വര്‍ഗീസിണ്റ്റെ നിര്‍ദ്ദേശപ്രകാരം റോഡിലേയ്‌ക്ക്‌ കണ്ണീര്‍വാതകപ്രയോഗം നടത്തി.ഇതിനിടെ പുറത്തുള്ള വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞതോടെ റോഡിനിരുവശത്തുമുണ്ടായിരുന്ന പൊലീസ്‌ സംഘം ലാത്തി വീശുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ കലക്ടറേറ്റിന്‌ ഇരുവശത്തൂടെയും ശാസ്ത്രി റോഡിലൂടെയും ചിതറി ഓടുകയായിരുന്നു. കലക്ടറേറ്റ്‌ വളപ്പില്‍ സതീഷ്‌വര്‍ക്കി, ജില്ലാകമ്മിറ്റിയംഗങ്ങളായ വിത്സണ്‍അഗസ്റ്റിന്‍, ജെയിക്ക്‌ സി തോമസ്‌, കെ ടി ബിബിന്‍, എസ്‌എഫ്‌ഐ ഏറ്റുമാനൂറ്‍ ഏരിയ പ്രസിഡണ്റ്റ്‌ രാഹുല്‍, ചങ്ങനാശേരി ഏരിയ സെക്രട്ടറി ശരവണ്‍, പാല ഏരിയ സെക്രട്ടറി ശരത്‌ തുടങ്ങിയവരെ വളഞ്ഞ്‌വച്ച്‌ മര്‍ദ്ദിച്ചു. ചിതറി ഓടിയ വിദ്യാര്‍ഥികള്‍ കലക്ടറേറ്റിനകത്തുള്ള രണ്ട്‌ സര്‍ക്കാര്‍ വാഹനത്തിണ്റ്റേയയും ഒരു കെഎസ്‌ആര്‍ടിസി ബസ്സിണ്റ്റേയും ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. പോലീസ്‌ പിടിയിലായ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം പോലീസ്‌ അംഗീകരിച്ചില്ല. അറസ്റ്റുരേഖപ്പെടുത്തിയതിനുശേഷമേ ഇവരെ വിടുകയുള്ളുവെന്ന്‌ ഡിവൈഎസ്പി പി വര്‍ഗീസ്‌ നിര്‍ബന്ധം പിടിച്ചതോടെ നേതാക്കളും ഉദ്യോഗസഥരും തമ്മില്‍ വാക്കേറ്റമായി. സിപിഎം ജില്ലാസെക്രട്ടറി കെ ജെ തോമസ്‌, സംസ്ഥാനസമിതിയംഗം വിആര്‍ ഭാസ്കരന്‍, ജില്ലാകമ്മിറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ച നടത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by