നമുക്കിന്ന് മാനേജ്മെന്റ് മന്ത്രത്തെക്കുറിച്ച് സംസാരിക്കാം. മാനേജ്മെന്റ് മനസ്സില്‍ തുടങ്ങുന്നു, മനസ്സില്‍ സംഭവിക്കുന്നു. വിശ്രമം പ്രകൃതിയില്‍ തന്നത്താനെ സംഭവിക്കുന്നു. അതുകൊണ്ട് മനസ്സിലേക്ക് നോക്കാന്‍നമുക്ക് മൂന്ന് ‘സി’ ആവശ്യമുണ്ട്. പ്രപഞ്ചഘടനാശാസ്ത്രം (രീൊീഹീഴ്യ), പ്രതിബദ്ധത(രീാാശോലിി), ദീനാനുകമ്പ (രീാുമശ്ി). ഈ മൂന്നു ‘സി’കള്‍ മനസ്സിനെ തന്നത്താന്‍ മാനേജ് ചെയ്യും. അങ്ങനെ മനസ്സ് തന്നത്താന്‍ നിയന്ത്രണ വിധേയമായാല്‍, നിങ്ങള്‍ക്ക് എന്തിനേയും നിങ്ങളുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവരാനാകും.
“മനസ്സ് ജയിച്ചാല്‍ ലോകം ജയിച്ചു” പ്രപഞ്ചവുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുക. അതാണ് കോസ്മോളജി. നമുക്ക് ഭാരതത്തില്‍ സങ്കല്‍പ്പം എന്നൊരു പാരമ്പര്യമുണ്ട്. ഒരു വിവാഹആഘോഷത്തില്‍, ഒരുപേരിടല്‍ കര്‍മത്തില്‍ ഒക്കെ നാംആദ്യം ചെയ്യുന്നത് അമ്പലത്തില്‍ പോയി ‘സങ്കല്‍പ്പമെടുക്കുക’ എന്നതാണ്. ആദ്യം നാം സങ്കല്‍പ്പമെടുക്കുന്നു. സങ്കല്‍പ്പത്തില്‍ നാം ആ പ്രപഞ്ചശക്തിയെ ഓര്‍ക്കുന്നു. എത്രലക്ഷം വര്‍ഷങ്ങള്‍ കടന്നുപോയി. ഇത് വച്ച് താരതമ്യംചെയ്യുമ്പോള്‍ എന്താണ് നമ്മുടെ ജീവിതം? ജീവിതത്തെ അങ്ങനെ ഒരു വിശാലമായ കാഴ്ചപ്പാടിലൂടെ കാണുമ്പോള്‍ മനസ്സ് വികസിക്കുന്നു; വീക്ഷണം വിശാലമാകുന്നു; പ്രതിബദ്ധത സൃഷ്ടിക്കുന്നു. ജീവിതം ഒരു വൃക്ഷംപോലെയാണ്. അതിന്റെ വേരുകള്‍ പഴയതാണ്. എന്നാല്‍ ശിഖരങ്ങള്‍ പുതിയവയാണ്. ആധ്യാത്മികത ജീവിതത്തിന്റെ വേരും ശാസ്ത്രം അതിന്റെ ശിഖരങ്ങളും ആണ്. അവ രണ്ടും തമ്മില്‍ സംഘട്ടനമില്ല. അവ രണ്ടും കയ്യോട് കൈകോര്‍ത്ത് പോകുന്നു. ചുരുങ്ങിയത് നമ്മുടെ രാജ്യത്തെങ്കിലും അവ തമ്മില്‍ അകല്‍ച്ചയില്ല. നല്ല ഒരുമയോടെ മുന്നോട്ട് പോകുന്നു. ഭൂമി ഉരുണ്ടതാണെന്ന് ഭാരതീയര്‍ മനസ്സിലാക്കിയതിന്റെ എത്രയോ ശേഷമാണ് അത് ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ടത്. ഈ ഗ്യാലക്സിയിലെ എല്ലാ ഗ്രഹങ്ങളും ഉരുണ്ടതാണ്. അതുകൊണ്ടാണതിനെ “ഘഗോളശാസ്ത്രം” എന്നുപറയുന്നത്. മനുഷ്യജന്മം ആകെ കുഴഞ്ഞുമറിഞ്ഞതാണ്. കുറച്ച് കാര്യങ്ങള്‍ വ്യക്തവും ഉറച്ചതും; ചില സംഗതികള്‍ അവ്യക്തവും. അങ്ങനെ ഒന്നാണ് മനുഷ്യജന്മം. നമ്മുടെ ശരീരത്തിന് ഒരു വ്യക്തമായ രൂപമുണ്ട്. എന്നാല്‍ മനസ്സ് അവ്യക്തമാണ്. ഇവ രണ്ടും നമുക്ക് സമര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ശരിയായ ഒരുചിന്തയും, ദുര്‍ഘടംപിടിച്ച ഒരു ചിന്തയും ഒരേ തലച്ചോറില്‍നിന്നാണ് ഉടലെടുക്കുന്നത്. നമുക്ക് നമ്മെക്കുറിച്ച് വളരെക്കുറച്ചുമാത്രമേ അറിയാവൂ. മഞ്ഞുമലയുടെ രണ്ടു തുണ്ടുമാത്രം. നമുക്ക് നമ്മെത്തന്നെ കൂടുതലറിയേണ്ടതുണ്ട്. നമ്മെപ്പറ്റിയുള്ള അറിവ് നമുക്ക് ഈ പ്രപഞ്ചത്തെക്കുറിച്ചറിയാന്‍ സഹായിക്കും. നമ്മുടെ ചുറ്റുപാടുകളെ അറിയാന്‍ സഹായിക്കും. സമൂഹത്തെ, നമ്മുടെ ചുറ്റുമുള്ളവരെ എല്ലാം അറിയാന്‍ സഹായിക്കും.
ജീവിതത്തെക്കുറിച്ചറിയുക. പ്രപഞ്ചഘടനാ ശാസ്ത്രത്തെഅറിയുക. ഇപ്പോള്‍ എന്താണ് നടക്കുന്നതെന്നറിയുക. നിങ്ങള്‍ കാത്തിരിക്കയാണ് അല്ലേ? അധികമൊന്നും പറയാതെ എനിക്കിവിടെ നിര്‍ത്താനാകുമോ? നമുക്ക് സംസാരിച്ചുകൊണ്ടിരിക്കണോ? ഏതു വിഷയത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കേണ്ടത്? നിങ്ങള്‍ക്ക് മാനേജ് മെന്റിനെക്കുറിച്ച് ശരിക്കും കേള്‍ക്കണമെന്നുണ്ടോ? ലൈബ്രറിയില്‍ പോവുക. അവിടെ നൂറുകണക്കിന് പുസ്തകങ്ങള്‍ ലഭ്യമാണ്.
ഞാന്‍ ഒരു പ്രൊഫസറല്ല, ഞാനൊരു മാനേജ്മെന്റ് സ്കൂളിലും പോയിട്ടില്ല. ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്താണ് നടക്കുന്നത്? എന്തിനെയെങ്കിലും കാത്തിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന്റെ അവസ്ഥ എന്തായിരിക്കും? കാത്തിരിക്കുക എന്നത് ഒന്നുകില്‍ നിങ്ങളെ കാലുഷ്യത്തിലേക്ക് അല്ലെങ്കില്‍ ധ്യാനത്തിലേക്ക് നയിക്കും.
ഇനി നിങ്ങള്‍ കാത്തിരിക്കയല്ലെങ്കിലോ? മനസ്സില്‍ ചിന്തകള്‍ മത്സരിച്ച് വന്നുകൊണ്ടിരിക്കയാണെന്നര്‍ത്ഥം. എന്നാല്‍ നാം കാത്തിരിക്കയാണെങ്കില്‍ മനസ്സ് ഒരിടത്ത് സ്വസ്ഥമായിരിക്കുന്നു. നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ? എങ്ങനെയാണ് ശ്രദ്ധിക്കുന്നത്? നിങ്ങളിലെ ഏത് വിഭാഗമാണത് ശ്രദ്ധിക്കുന്നത്? അതാണ് മനസ്സ്. മനസ്സ് വേറെ എവിടെയെങ്കിലും ആണെങ്കിലോ? ഞാന്‍ സംസാരിക്കുന്നു, ആ ശബ്ദങ്ങള്‍ നിങ്ങളുടെ കാതില്‍ വന്നലയ്‌ക്കുന്നു. പക്ഷേ നിങ്ങളത് കേള്‍ക്കുന്നില്ല. നിങ്ങള്‍ കാണുന്നത്, കേള്‍ക്കുന്നത് അതാണ് മനസ്സ്. ഞാന്‍ പറയുന്നതിനോടൊപ്പം നിങ്ങള്‍ “ചില വസ്തുതകള്‍ ശരിയാണ്, ചിലത് ശരിയല്ലല്ലോ” എന്നൊക്കെ പറയുന്നുണ്ട്. അത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടോ? നിങ്ങള്‍ ഉണ്ട് എന്നുപറയുന്നത് ശ്രദ്ധിച്ചോ? അതാണ് ബുദ്ധി. നിങ്ങള്‍”ഇല്ല….ഇല്ല, അത് അബദ്ധമാണ്” എന്നാണ് പറയുന്നതെങ്കില്‍, ഈ കാത്തിരുന്നിട്ട് എനിക്കൊന്നും ലഭിക്കുന്നില്ലല്ലോ? എന്റെ സംസാരത്തോടൊപ്പം ആരാണ് കൂടെ വന്നിരിക്കുന്നത്? എന്താണത്? അതാണ് ബുദ്ധി.ഞാന്‍ പറയുന്നത് ഓര്‍ക്കുന്നുണ്ടോ? അതാണ് ഓര്‍മ.
നമ്മുടെ ജീവിതത്തിന്റെ ഏഴുതലങ്ങളാണ് ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓര്‍മ, അഹംബോധം, സ്വത്വം. പക്ഷെ, എന്തോ ഒന്ന്, എന്താണെന്ന് നമുക്കറിയില്ല, നമ്മുടെ ജീവിതത്തിലെ എന്തോ ഒന്ന്, അതുകൊണ്ട് നാം ഈ ജീവിതത്തിലെയും ചുറ്റുമുള്ള എല്ലാ മാറ്റങ്ങളും അറിയുന്നു. മാറ്റമില്ലാത്ത ഒരു പോയിന്റില്‍നിന്നുകൊണ്ടാണ് നാം ചുറ്റുമുള്ള മാറ്റങ്ങള്‍ അറിയുന്നത്. ആ മാറ്റമില്ലാത്ത ഒന്നാണ് സ്വത്വം. ഇവയാണ് നമ്മുടെ അസ്ഥിത്വത്തിന്റെ ഏഴുതലങ്ങള്‍. ഓരോന്നിനെക്കുറിച്ച് കുറച്ചെന്തെങ്കിലും അറിയുമ്പോള്‍ നിങ്ങളില്‍ പരിവര്‍ത്തനം സംഭവിക്കുന്നു.
മനസ്സെപ്പോഴും പുതിയതിനെ കാംക്ഷിക്കുന്നു. മനസ്സ് എന്ത് കിട്ടിയാലും തൃപ്തമല്ല. അതിനെപ്പോഴും പുതിയത്, മാറ്റമുള്ളത്, ആവേശഭരിതമായത് വേണം. എന്നാല്‍ ഹൃദയം പഴയതിനെ ആഗ്രഹിക്കുന്നു. “ഇതാണെന്റെ പുതിയ ചങ്ങാതി” എന്ന് ഒരാളും അഭിമാനത്തോടെ പറയാറില്ല. “ഇവനെന്റെ പഴയ, സ്കൂള്‍ മുതല്‍ക്കുള്ള ചങ്ങാതിയാണ്” എന്നത് ആവേശത്തോടെ അഭിമാനത്തോടെ പറയുന്നു. പഴയ ചങ്ങാതി പഴയവീഞ്ഞുപോലെയാണ്. പഴയ വീഞ്ഞ് വില കൂടിയതാണ്. അതുപോലെ പഴയ ചങ്ങാതിയും. നമ്മുടെ ഹൃദയത്തില്‍ പഴയ ചങ്ങാതിക്കാണ് പുതിയ ചങ്ങാതിയേക്കാള്‍ സ്ഥാനം. അങ്ങനെയല്ലേ? ഒരാളോട് സ്നേഹമാണെങ്കില്‍ നാമെന്താണ് പറയുക. “എത്രയും ജന്മങ്ങളായി ഈ അടുപ്പം എന്നറിഞ്ഞുകൂടാ” എന്ന്. “എത്രയോ കാലങ്ങളായി നാമൊരുമിച്ചായിരുന്നു എന്നു തോന്നുന്നു” എന്നൊക്കെ. അവിടെ പഴയതില്‍ അഭിമാനം കൊള്ളുന്നത് ഏതാണ്? അതാണ് നമ്മുടെ ഹൃദയം. ഹൃദയത്തിനെപ്പോഴും കഴിഞ്ഞുപോയ, അല്ലെങ്കില്‍ പഴയ എന്തെങ്കിലും വേണം. മനസ്സിന് പുതിയതും ഹൃദയത്തിന് പഴയതും. ജീവിതമെന്നാല്‍ മനസ്സിന്റെയും ഹൃദയത്തിന്റേയും ഒരു സങ്കലനമാണ്. ആ സങ്കലനത്തെ പരിപാലിക്കുക എന്നത് ഒരു കഴിവാണ്. ഓരോന്നും അതാതിന്റെ സ്ഥാനം പാലിക്കുക. ഇത് ഓരോരുത്തരും ആര്‍ജിക്കേണ്ട ഒരു യോഗ്യതയാണ്.
ഒരു കച്ചവടം വികാരപരമായി കൊണ്ടുനടക്കാനാവില്ല. ജീവിതം കച്ചവടമനഃസ്ഥിതിയിലാക്കാനും സാധ്യമല്ല. ജീവിതത്തിലും, സേവനത്തിലും ഹൃദയത്തിനാണ് നാം ആദ്യസ്ഥാനം കൊടുക്കേണ്ടത്. എന്നാല്‍ കച്ചവടത്തില്‍ ആദ്യസ്ഥാനം ബുദ്ധിക്കായിരിക്കണം. അപ്പോള്‍ ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍ ജീവിതത്തിന്റെ ആഴത്തിന്റെ സത്യത്തിന്റെ മറ നീക്കുന്നു.
അങ്ങനെ നമ്മുടെ കാത്തിരിപ്പ് ധ്യാനത്തിലേക്ക് നമ്മെ നയിക്കുന്നു. അല്ലെങ്കിലത് നമ്മെ രോഷാകുലരാക്കുന്നു. എന്താണിപ്പോള്‍ നടക്കുന്നത്? നിങ്ങള്‍ക്ക് കേള്‍ക്കാമോ? അനശ്വരമായ പുഞ്ചിരി നിങ്ങളുടെ മുഖത്തുണ്ടാകുക എന്നതാണ് ജീവിതത്തിന്റെ അടയാളം. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടോ? എന്നാല്‍ നിങ്ങള്‍ അറിവുള്ളവരാണ്. നിങ്ങള്‍ ദീനാനുകമ്പയുള്ളവരാണോ? എങ്കില്‍ നിങ്ങള്‍ സംസ്ക്കാരമുള്ളവരാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്നവരാണോ? എന്നാല്‍ നിങ്ങള്‍ ഉദ്ധരിക്കപ്പെട്ടവരായി. ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസം.
15 കൊല്ലംകൊണ്ട്, 20 കൊല്ലംകൊണ്ട് അല്ലെങ്കില്‍ അടുത്ത ജന്മങ്ങളിലായി നേടിയെടുക്കേണ്ട ഗുണങ്ങളാണോ ഇവ? ഈ ഗുണങ്ങളെല്ലാം നമുക്കുണ്ടോ എന്നു സംശയിക്കേണ്ടതില്ല. ഈ ഗുണങ്ങള്‍ നമുക്കുണ്ടെന്ന് മനസ്സിലുറപ്പിക്കണം. അവയുടെ ആവരണങ്ങള്‍ മാറ്റി ഒന്നു പുറത്തേയ്‌ക്കെടുക്കേണ്ടതേയുള്ളൂ. ഈ ഗുണങ്ങള്‍ ഇല്ലെന്നു കരുതുമ്പോള്‍ നാമവ ഉണ്ടാക്കിയെടുക്കാന്‍ പ്രയത്നിക്കും. അത് ഈ ജീവിതത്തില്‍ നടക്കുകയും ഇല്ല. പത്തു ജന്മങ്ങളിലും നടക്കില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? മനുഷ്യജന്മത്തിന്റെ ഘടന ഒരു ആറ്റത്തിന്റെതുപോലെയാണ്. ആറ്റത്തിന്റെ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ് അതിന്റെ കേന്ദ്രത്തിലാണ്. അതിനുചുറ്റുമായി ഉപരിതലത്തിലാണ് നിഷേധഘടകത്തിന്റെ സ്ഥാനം. നമുക്കെല്ലാവര്‍ക്കും ഉള്ളിന്റെ ഉള്ളിലായികേന്ദ്രത്തില്‍ എല്ലാ മൂല്യങ്ങളും നന്മകളും ഉണ്ട്. അത് നമുക്കറിയില്ല എന്നുണ്ടെങ്കില്‍ നാം നമ്മുടെ കേന്ദ്രത്തിലേക്ക് ആഴത്തില്‍ പോയിട്ടില്ലെന്നര്‍ത്ഥം. ഉപരിതലത്തിലുള്ള നിഷേധവികാരങ്ങള്‍ മാത്രമേ നമുക്കറിയാവൂ.
ഇവിടെ ബുദ്ധിശാലികളും സമര്‍ത്ഥരുമായ യുവാക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഭാരതമെന്നാല്‍ സമര്‍ത്ഥരായ ജനങ്ങള്‍ താമസിക്കുന്ന ഇടം എന്നാണ്. സംസ്കൃതത്തില്‍ ‘ഭാരതം’ എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രബുദ്ധത’ എന്നാണ്. അതുകൊണ്ട് നിങ്ങള്‍ക്കുവേണ്ട മൂല്യങ്ങള്‍, നന്മകള്‍ നിങ്ങള്‍ക്കുണ്ടെന്നുതന്നെ കരുതുക. അവിടെനിന്നുകൊണ്ട് മുന്നോട്ട് നീങ്ങുക. നിങ്ങള്‍ ഒരുചുരുങ്ങിയ സ്ഥലത്തേക്ക് മാത്രമായി സങ്കുചിതരാകാതിരിക്കുക. നിങ്ങള്‍ എക്കാലവും ഈ ലോകത്തിന്റെ സ്വന്തമാണ്. ലോകത്തിന്റെ പല കോണുകളിലും പലതരം പ്രത്യേകതകള്‍ ഉണ്ട്. അവയെ ബഹുമാനിക്കുക, സ്വന്തമാക്കുക. ഒരുമയുടെ മഹത്വം നാം ജപ്പാന്‍കാരില്‍നിന്നും പഠിക്കണം. ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിക്കുന്നതില്‍ ജപ്പാന്‍കാര്‍ മുന്‍പന്തിയിലാണ്. വിട്ടുവീഴ്ചയില്ലാതെ നിയമങ്ങള്‍ പാലിക്കുന്നതിലും കാര്യങ്ങളില്‍ അതീവ സൂക്ഷ്മത പാലിക്കുന്നവരുമാണ് ജര്‍മന്‍കാര്‍. ആ ഗുണം നാം അവരില്‍നിന്നും പഠിക്കണം. വാണിജ്യതന്ത്രങ്ങള്‍ നാം അമേരിക്കക്കാരില്‍നിന്നുമാണ് പഠിക്കേണ്ടത്. മാനുഷികമൂല്യങ്ങള്‍ ഭാരതത്തിലെ ഗ്രാമങ്ങളില്‍നിന്നും ബ്രിട്ടീഷുകാരില്‍നിന്നും മര്യാദ, മാന്യത, സംസ്കാരം തുടങ്ങി മൂല്യങ്ങള്‍ നമുക്കെടുക്കാം. എല്ലാവരില്‍നിന്നും സ്പെഷ്യല്‍ ആയി നമുക്ക് എന്തെങ്കിലും പഠിക്കാനാകും. വീണ്ടും ഓര്‍ക്കുക, നിങ്ങള്‍ക്കതൊന്നും ഇല്ലല്ലോ എന്നുകരുതി വേവലാതിപ്പെടാതിരിക്കുക. നിങ്ങള്‍ക്കവയെല്ലാം ഉണ്ട്. ഈ മൂല്യങ്ങളെ പോഷിപ്പിക്കണം അത്രമാത്രം. ചെറുതായൊരു പരിപോഷണം അത്രയേ ആവശ്യമുള്ളൂ.
സര്‍ഗാത്മകതയാണ് മാനേജ്മെന്റില്‍ വേറൊരു വശം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ കാര്യങ്ങള്‍ നന്നായി നടക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. പക്ഷേ, അവര്‍ എപ്പോഴോ, എവിടെയോ സര്‍ഗാത്മകതയെ വശങ്ങളിലേക്കൊതുക്കുന്നു. സൃഷ്ടിപരത, സര്‍ഗാത്മകത ഇവയൊക്കെ ശാസ്ത്രജ്ഞനുമാത്രമേ ആവശ്യമുള്ളൂ. മാനേജ്മെന്റിനത് ആവശ്യമില്ല എന്നവര്‍ കരുതുന്നു. ആ തെറ്റായ സങ്കല്‍പ്പം തിരുത്തേണ്ടതുണ്ട്.
ജനങ്ങളില്‍ ദീനാനുകമ്പ ഉണര്‍ത്താനും കൂടുതല്‍ സര്‍ഗാത്മകത കൊണ്ടുവരാനും ചുറ്റുമുള്ള ജീവിതങ്ങളെ ഉദ്ധരിക്കാനും ഓരോരുത്തരും എന്തെങ്കലും ചെയ്യുമെന്ന് അവനവനോട് വാഗ്ദാനം ചെയ്യണം. അങ്ങനെയെങ്കില്‍ നാം വസിക്കുന്ന ഈ ലോകം എത്ര സുന്ദരമായ സ്ഥലമായി മാറും. നാം നമുക്കുകിട്ടിയ ചെറിയ റോളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആ റോളില്‍നിന്നും പുറത്തുകടന്ന്, മറുവശവും വീക്ഷിക്കേണ്ടതുണ്ട്. ഞാനീ പറഞ്ഞ വാചകം കേട്ടനിങ്ങളുടെ മനസ്സില്‍ എന്താണ് സംഭവിക്കുന്നത്! ഒന്നുകില്‍ അത് ശാന്തവും ചിന്തകള്‍ക്കതീതവുമാണ്. അല്ലെങ്കില്‍ ചിന്തകളുടെ ഒരു ശൃംഖല തന്നെ ഉണ്ടാകും. ഇത് നടക്കുന്നത് നിങ്ങളറിയുന്നുണ്ടോ? ‘ഇല്ല’ എന്നാണെങ്കില്‍ ‘ഇല്ല’ എന്ന് നിങ്ങള്‍ക്ക് പറയാം. നിങ്ങള്‍ സംസാരിക്കുമ്പോള്‍, ഒരു സദസ്സിനോട് സംവദിക്കുമ്പോള്‍, നിങ്ങളുമായി തന്നെ സംവദിക്കുമ്പോള്‍, നിങ്ങളുടെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നുണ്ടോ? എന്താണ് നടക്കുന്നത്? അത് വളരെ വളരെ പ്രധാനമാണ്. ആ സംവാദം നിങ്ങള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നു. ഉള്ളിലെ ഈ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ആരോഗ്യവാന്മാരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക