Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍:കുന്നംകുളം മരത്തംകോട് ബിഹാര്‍ സ്വദേശി മുഹമ്മദ് മുംതാബ് മിയാന്‍(41) വാടക ക്വാട്ടേര്‍ഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് മരത്തംകോട് പുതിയമാത്തൂര്‍ ചിറപുറത്തുള്ള വാടക ക്വാട്ടേഴ്സില്‍ മുഹമ്മദ് മുംതാബ് മിയാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മുഹമ്മദ് മുംതാബിന്റെ കഴുത്തില്‍ ചില പാടുകള്‍ കണ്ടെത്തിയതില്‍ പൊലീസിന് സംശയം ഉണ്ടായി.

പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിക്കുകയും ഭാര്യയേയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും എട്ടു വര്‍ഷം മുമ്പാണ് ബിഹാറില്‍ നിന്ന് ജോലി തേടി തൃശൂരില്‍ എത്തുന്നത്.മദ്യപാനിയായ മുഹമ്മദ് മുംതാബ് മിയാന്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷന്‍ കാത്തൂണ്‍ ബിഹാര്‍ സ്വദേശിയായ ഹസന്നാന്‍(38)നുമായി അടുപ്പത്തിലായി. ഇവര്‍ ആസൂത്രിതമായി മുഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Recent Posts