Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : വെസ്റ്റിൻഡീസിനെതിരായ ഏകദിന മല്‍സരം കാണാനെത്തിയവര്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളം സൗജന്യമായിരുന്നു. 40,000 കാണികള്‍ എന്ന കണക്കില്‍ ഒരാള്‍ക്ക് നാലു ലീറ്റര്‍ വീതമാണ് സ്റ്റേഡിയത്തില്‍ വെള്ളമെത്തിച്ചത്. സ്റ്റേഡിയത്തിലെ 70 പോയിന്‍റുകളില്‍ സൗജന്യമായി വെള്ളം കുടിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. കോർപ്പറേഷായിരുന്നു ഇത് ഒരുക്കിയത് . ഇക്കാര്യങ്ങൾ വ്യക്തമാക്കി മേയർ വി വി രാജേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്ക് വച്ചിരുന്നു.

ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തിനിടെ ഒരു ലീറ്റര്‍ വെള്ളം 200 രൂപയ്‌ക്കായിരുന്നു വിറ്റതെന്നായിരുന്നു ആരോപണം. അതിനാല്‍ മല്‍സരത്തിനു മുന്നോടിയായി സംഘാടകരുമായി കോര്‍പ്പറേഷന്‍ യോഗം ചേര്‍ന്നിരുന്നു. കെസിഎ, പൊലീസ്, ആരോഗ്യ വകുപ്പ്, കോള ഏജന്‍സിയുടെ പ്രതിനിധി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തിലാണ് സ്റ്റേഡിയത്തിൽ ഗ്യാലറിയ്‌ക്ക് ചുറ്റും 70 സ്ഥലങ്ങളിലായി ഒരാളിന് 4 ലിറ്റർ എന്നകണക്കിൽ ഉദ്ദേശം 40,000 പേർക്ക് സൗജന്യമായി കുടിവെള്ളം നല്‍കാന്‍ തീരുമാനമായത്.

കോള വില്‍ക്കുന്ന ഏജന്‍സി ബിസിസിഐ നിശ്ചയിച്ച വില മാത്രമെ ഈടാക്കാന്‍ പാടുള്ളൂവെന്നും ഇക്കാര്യം കോര്‍പ്പറേഷന്‍ പരിശോധിക്കുമെന്നും മേയർ പറഞ്ഞിരുന്നു..കളിതീരുന്നതു വരെ വില വ്യത്യാസം വരുത്തരുതെന്നും കരാർ ലംഘിച്ചാൽ വില്‌പന അനുവദിയ്‌ക്കില്ലെന്നും അറിയിച്ചിരുന്നു. മാത്രമല്ല മത്സരം കഴിഞ്ഞ് സ്റ്റേഡിയവും,പരിസരവും ശുചീകരിച്ച് കഴിയുന്നതു വരെ കോർപ്പറേഷൻ ടീം അവിടെയുണ്ടാകുമെന്നും വി വി രാജേഷ് പറഞ്ഞിരുന്നു.

 

Recent Posts