World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

കരാർ കാലാവധി കഴിഞ്ഞാൽ ഈ വിവാഹങ്ങൾ സ്വയമേവ നിയമവിരുദ്ധമാകും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാൻ : ഇറാൻ പോലീസ് ഉദ്യോഗസ്ഥന്റെ താൽക്കാലിക വിവാഹത്തിന്റെ വീഡിയോ പുറത്ത്. ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം, അൽബോർസ് പ്രവിശ്യയിലെ സാവോജ്ബോളാഗിലെ പോലീസ് ഉദ്യോഗസ്ഥൻ സിഗെ എന്നറിയപ്പെടുന്ന താൽക്കാലിക വിവാഹത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

ഇറാനിൽ ഇത്തരത്തിലുള്ള വിവാഹം സാധാരണമാണ്. നിയമപരമായി താൽക്കാലിക വിവാഹമാണിത്. വിവാഹങ്ങൾ ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും വർഷങ്ങൾ വരെ നീണ്ടുനിൽക്കും. ഇരു കക്ഷികളും ചില വ്യവസ്ഥകളിൽ യോജിച്ച് കരാറിൽ ഒപ്പ് വയ്‌ക്കുന്നതോടേയാണ് വിവാഹത്തിന്റെ ആരംഭം. മുൻകാലങ്ങളിൽ ഇത് വിവാദമായിരുന്നു. ഇതിനെ എതിർക്കുന്നവർ ഇതിനെ വേശ്യാവൃത്തിയുടെ നിയമപരമായ രൂപമായി കണക്കാക്കുന്നു. ഇത് പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതാണെന്നും ഇവർ പറയുന്നു.

ഇറാൻ ഇന്റർനാഷണൽ “മതത്താൽ അനുഗ്രഹിക്കപ്പെട്ട ലൈംഗിക തൊഴിൽ: ഇറാന്റെ താൽക്കാലിക വിവാഹ ശൃംഖലയ്‌ക്കുള്ളിൽ” എന്ന ആമുഖത്തോടേയാണ് ഈ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.

കരാർ കാലാവധി കഴിഞ്ഞാൽ ഈ വിവാഹങ്ങൾ സ്വയമേവ നിയമവിരുദ്ധമാകും. ശരിയത്ത് അനുസരിച്ചുള്ള വിവാഹങ്ങൾ നടത്തുന്ന ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ തഴച്ചുവളരുകയാണെന്നാണ് റിപ്പോർട്ട്. ഇത്തരം വിവാഹത്തിൽ 3 ദശലക്ഷം മുതൽ 5 ദശലക്ഷം റിയാൽ വരെ നൽകേണ്ടി വരും. ഈ നിരക്കുകൾ സ്ഥലം, പ്രായം അല്ലെങ്കിൽ ഉയരം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു

Recent Posts