
തിരുവനന്തപുരം: പോലീസ് അന്വേഷണത്തിൽ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് നിതിൻ രാജിന്റെ കുടുംബം. ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമിക്കുന്നുവെന്നും കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും നിതിൻ രാജിന്റെ അച്ഛൻ പറഞ്ഞു. അമ്മയുടെ ചികിത്സയ്‌ക്ക് വേണ്ടിയാണ് ഓണലൈൻ ആപ്പിൽ നിന്നും വായ്‌പ എടുത്തത്. വായ്‌പ കൃത്യമായി തന്നെ തിച്ചടച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് എഫ് ഐ ആ റാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോണിന്റെ പേരിൽ വായ്‌പാ സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിനിതിൻ രാജ് ഓണലൈൻ വായ്‌പാ സംഘത്തിന് ഭീഷണി നേരിട്ടിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അധ്യാപികയുടെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തിരുന്നു.
അധ്യാപികയെ ലോൺ ആപ്പുകാർ ബന്ധപ്പെട്ട വിവരം കോളജ് അധികൃതർ അറിയിച്ചിട്ടില്ലെന്നും പിതാവ് പ്രതികരിച്ചു. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. സഹപാഠികൾ അടക്കം കൂടുതൽ പേരിൽ നിന്ന് മൊഴി എടുക്കാനും പൊലീസ് നീക്കം ആരംഭിച്ചു.