
തിരുവനന്തപുരം: കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍. കോളേജ് ഡേയില്‍ പങ്കെടുക്കാതിരുന്നാലോ ചടങ്ങിലേക്ക് സംഭാവന നല്‍കാതിരുന്നാലോ പിഴ ഈടാക്കുമെന്ന പ്രിന്‍സിപ്പാളിന്റെ ഉത്തരവ് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വി സിയുടെ ഇടപെടല്‍.
ഈ സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സര്‍വകലാശാല അറിയിച്ചു.
ഐ എം ഡി ആര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ ബി രാജന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ കോളേജ് ഡേ പരിപാടിയില്‍ പങ്കെടുക്കാതിരുന്നാല്‍ 250 രൂപ ഫൈന്‍ നല്‍കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.കോളേജ് ഡേ പരിപാടിക്ക് സംഭാവന നല്‍കാതിരുന്നാല്‍ 500 രൂപ പിഴ ചുമത്തുമെന്ന ഭീഷണിയുമുണ്ടായിരുന്നു. രണ്ടും ചെയ്യാത്തവര്‍ക്ക് 750 രൂപയാണ് പിഴ.
പിഴ അടിച്ചില്ലെങ്കില്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് ലഭിക്കില്ലെന്നും സര്‍ക്കുലറിലുണ്ട്.