
ആലപ്പുഴ : കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ശരീരത്ത് കടന്നു പിടിച്ചെന്ന് പരാതി.25 കാരിയുടെ പരാതിയില്‍ സിനില്‍ സബാദിനെതിരെ കേസെടുത്ത പൊലീസ് ഇയാളെ നോട്ടീസ് നല്‍കി വിട്ടയച്ചതും വിവാദമായിട്ടുണ്ട്.
കിഴിഞ്ഞ നാലാം തീയതിയാണ് സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍ പെട്ടു.രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരില്‍ സിനില്‍ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിനില്‍ സബാദ് യുവതിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നാണ് പരാതി.
സംഭവ ദിവസം തന്നെ യുവതി പൊലീസിനെ കാര്യം അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.കായംകുളം പൊലീസ് സിനില്‍ സബാദിന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്. ഒളിവിലായ സിനിലിനായി പൊലീസ് അന്വേഷണം നടത്തുകയാണെന്നാണ് വിവരം.