Kerala

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

.അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് സി ഇ ഒ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൂര്‍ക്കഞ്ചേരിയില്‍ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ അക്ഷര എന്ന പെണ്‍കുട്ടിയുടെ വോട്ട് നിഷേധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധം.പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് വഴിവച്ചത്.

മിക്‌സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് പരിക്കേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ കാത്തിരുന്നിട്ടും അധികൃതര്‍ വഴങ്ങാത്തതോടെ എല്‍ ഡി എഫ് നേതാവ് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു.പ്രതിഷേധം കടുത്തതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ട് വിവരങ്ങള്‍ തേടി.അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കി.

ഒടുവില്‍ വൈകിട്ട് ആറ് മണിയോടെ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലില്‍ മഷി പുരട്ടാമെന്ന ചട്ടം നിലനില്‍ക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് ആരോപണം.

Main

 

Recent Posts