
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 77.75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു..
എസ്‌ഐആറിന്റെ പശ്ചാത്തലത്തില്‍ അന്തിമ കണക്ക് പുറത്തുവരുമ്പോള്‍ ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്.നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളിലെ തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്.
140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2.71 കോടി വോട്ടര്‍മാരാണ് ഉളളത്. 883 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. 23 ദിവസത്തെ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്