
ധാക്ക: ഇന്ത്യാവിരുദ്ധരായ മാലിദ്വീപിനെയും കാനഡയെയും ഇന്ത്യയുടെ വികസന അജണ്ടയിലേക്ക് കൊണ്ടുവന്ന് പങ്കാളിയാക്കിയ മോദിയുടെ നയതന്ത്രത്തിന് ഏറെ കയ്യടികിട്ടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയെ തകര്‍ക്കുമെന്ന് ആഹ്വാനം ചെയ്ത ഇസ്ലാമിക മതമൗലികവാദ സംഘടനകളില്‍ നിന്നും ബംഗ്ലാദേശിനെ മോചിപ്പിച്ച് ഇന്ത്യയോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി.
ഇന്ത്യാ വിരുദ്ധനായ ഭരണാധികാരി മുഹമ്മദ് യൂനസ് ഒഴിഞ്ഞ് പൊതുതെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായതോടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഷേഖ് ഹസീനയുടെ കാലത്തേത് പോലെ ഊഷ്മളമാക്കാന്‍ ഒരുങ്ങുകയാണ് മോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ക്ഷണിച്ചെങ്കിലും പകരം വിദേശകാര്യമന്ത്രി ഖലിലുല്‍ റഹ്മാനെ ഇന്ത്യയിലേക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചത് നല്ല സന്ദേശമായി ഇന്ത്യ കരുതുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണം, ഇന്ത്യാ ബംഗ്ലാദേശ് വിസ നല്‍കല്‍ പുനരുജ്ജീവിപ്പിക്കല്‍, തീസ്ത നദി ഉള്‍പ്പെടെയുള്ള നദീജലം പങ്കുവെയ്‌ക്കല്‍, വ്യാപാരം സുഗമമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും.
2024 ആഗസ്ത് അഞ്ചിനാണ് തീവ്രഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനകളുടെ കലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിപദം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് ഓടിപ്പോകേണ്ടിവന്നത്. അതിന് ശേഷം അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ചാരനും കടുത്ത ഇന്ത്യാവിരോധിയുമായ മുഹമ്മദ് യൂനസ് താല്‍ക്കാലിക ഭരണാധികാരിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെട്ടിമുറിച്ച് ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് വരെ ബംഗ്ലാദേശിലെ നേതാക്കള്‍ വെല്ലുവിളിക്കുന്ന ഘട്ടം വരെയെത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി അടയ്‌ക്കുമെന്ന് വരെ ബംഗ്ലാദേശിലെ ചില തീവ്രവാദികള്‍ വെല്ലുവിളിച്ചു. എന്നാല്‍ സിലിഗുരിയില്‍ സൈനിക കേന്ദ്രം സ്ഥാപിച്ചാണ് മോദി സര്‍ക്കാര്‍ ഈ വെല്ലുവിളികള്‍ക്ക് തിരിച്ചടി നല്‍കിയത്.
പിന്നീട് പൊതുതെരഞ്ഞെടുപ്പില്‍ അന്തരിച്ച ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായതോടെ തീവ്ര ഇസ്ലാമികസംഘടനകളായ ജമാ അത്തെ ഇസ്ലാമിക്ക് പൂട്ട് വീണിരിക്കുകയാണ്. ബംഗ്ലാദേശിനെ മതഭ്രാന്തില്‍ നിന്നും രക്ഷപ്പെടുത്തി സാമ്പത്തികമായി ഉയര്‍ത്താനാണ് താരിഖ് റഹ്മാന്‍ ശ്രമിക്കുന്നത്. ഈ മേഖലകളില്‍ മികച്ച ബന്ധം സ്ഥാപിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുക.. വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി ഖലിലുല്‍ റഹ്മാന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യാ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്ങിനൊണോ ഒരു കാലത്ത് മോദിയെ വെറുത്ത മാലിദ്വീപ് പ്രസിഡന്‍റ് മൊയ്സു മോദിയുടെ ആരാധകനായത്, അതുപോലെ താരിഖ് റഹ്മാനും മോദിയുടെ വികസനപാതയിലേക്ക് വരുമെന്നാണ് കരുതുന്നത്.
2024 ആഗസ്ത് മുതല്‍ ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീനയെ സുരക്ഷിതയായി ബംഗ്ലാദേശിലേക്ക് മടക്കി അയയ്‌ക്കുക എന്ന വലിയ ദൗത്യം മോദിയുടെ മുന്‍പിലുണ്ട്. ഇതിന് താരിഖ് റഹ്മാന്റെ സഹായം കൂടിയേ തീരു. ഷേഖ് ഹസീനയ്‌ക്ക് വധശിക്ഷയും തടവും വിധിച്ച ബംഗ്ലാദേശ് കോടതിയുടെ വിധിയ്‌ക്ക് മാറ്റം വരണം. അതേ് സമയം തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്നും ഷേഖ് ഹസീനയ്‌ക്ക് സംരക്ഷണം നല്‍കുകയും വേണം.
ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് വീണ്ടും സൗഹൃദാന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള ശ്രമവും ഉണ്ടാകുമെന്ന് കരുതുന്നു.
ഷേഖ് ഹസീനയെ അട്ടിമറിയ്‌ക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന തീവ്ര ഇസ്ലാമിക സംഘടനകളെ അടക്കിനിര്‍ത്താന്‍ ഒരു പരിധി വരെ താരിഖ് റഹ്മാന് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ പുറത്താക്കാന്‍ വേണ്ടി നടത്തിയ കലാപത്തില്‍ ഇന്ത്യക്കാരെ വധിച്ച ചില തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാനും താരിഖ് റഹ്മാന‍് തയ്യാറായിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയോട് താരിഖ് റഹ്മാന്‍ അടുക്കുന്നതിന്റെ സൂചനകളാണ്.