India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാഗ്പൂർ : നാഗ്പൂരിലെ ആർ എസ് എസ് കാര്യാലയത്തിന് സമീപത്ത് നിന്ന് സംശയാസ്പദമായ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. സ്ഥലത്തുനിന്ന് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും കണ്ടെടുത്തു.

കാര്യാലയത്തിന് ഏകദേശം 1.5 കിലോമീറ്റർ അകലെ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് . പോലീസും സുരക്ഷാ ഏജൻസികളും ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രദേശം മുഴുവൻ വളയുകയും ചെയ്തു. .കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്), ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) എന്നീ സംഘങ്ങൾ അന്വേഷണം ആരംഭിച്ചു.

സ്ഫോടകവസ്തുക്കൾ എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയതെന്ന് കണ്ടെത്താൻ ചുറ്റുമുള്ള പ്രദേശത്തെ ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് പ്രദേശത്തെ കടയുടമകളിലും താമസക്കാരിലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. സമാധാനം നിലനിർത്താനും കിംവദന്തികൾ വിശ്വസിക്കരുതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

 

Recent Posts