Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Published by
രവീന്ദ്രവര്‍മ്മ അംബാനിലയം

പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ കേരളത്തിന്റെ പൊതു കടം ആറു ലക്ഷം കോടിയിലേക്ക്. 2026 മാര്‍ച്ച് 31ന് പൊതുകടം അഞ്ചുലക്ഷം കോടിക്കു മുകളില്‍ എത്തിയിരുന്നു. 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ 1.57 ലക്ഷം കോടി ആയിരുന്നു പൊതു കടം. 2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇതു മൂന്ന് ലക്ഷം കോടിയായി. ഒരു വര്‍ഷം കൊണ്ട് രണ്ട് ലക്ഷം കോടിയുടെ വര്‍ദ്ധനവ്. ഏതാനും മാസം പിന്നിടുമ്പോള്‍ കടം 6 ലക്ഷം കോടി ആകുംമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദന(ജിഡിപി)ത്തിന്റെ 33-35% ആണ് കടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാനത്തിന്റെ വലിയ പങ്കും കടം വീട്ടാന്‍ ആണ് സംസ്ഥാനം ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഭാരതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.9 ശതമാനമാണ്. തൊഴിലില്ലായ്‌മ നിരക്കില്‍ മൂന്നാം സ്ഥാനത്താണ് കേരളം രാജ്യത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക് 5.2 ശതമാനം ആണെങ്കില്‍ കേരളത്തില്‍ എട്ട് ശതമാനമാണ്. ദേശീയ ശരാശരിയില്‍ വളരെ മുന്നിലാണ് കേരളത്തിലെ തൊഴിലില്ലായ്‌മ.

രുക്ഷമായ വിലക്കയറ്റം കേരളത്തില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വിലക്കയറ്റത്തില്‍ കേരളം ഒന്നാം സ്ഥാനത്താണന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു രാജ്യത്ത് വിലക്കയറ്റം ശരാശരി 1.33% ആണെങ്കില്‍ അത് കേരളത്തില്‍ 9.44% ആണ്. ദേശീയ ശരാശരിയുടെ ഏഴിരട്ടി വര്‍ധന.